Entertainment

എല്ലാരും മാംസപിണ്ഡം ആയി കണ്ടു; ബാബുരാജ് ആയിട്ടുള്ള പ്രണയം തുടങ്ങിയതിനെ കുറിച്ച് വാണി വിശ്വനാഥ്

മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത നടിയാണ് വാണി വിശ്വനാഥ്. പല തെന്നിന്ത്യന്‍ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലന്‍ നടനായിരുന്ന ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന വാണി ഏറെ കാലങ്ങള്‍ക്ക് ശേഷം ചില ചിത്രങ്ങളില്‍ മുഖം കാണിച്ചു.

ഇതിനിടെ താരം തെലുങ്ക് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമാ യിരുന്നുവെന്നത് വിശ്വസിക്കാനാവാത്ത കാര്യമായിരുന്നു. നായികയ്ക്ക് വില്ലനോട് പ്രണയം തോന്നുന്നത് സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ആകാമെന്ന് ഇരുവരും കാണിച്ച് തന്നു.

ഒരു മാഗസിന്‍ നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു വാണി തന്റെ പ്രണയം അന്ന് തുറന്നു പറഞ്ഞത്. ലൊക്കേഷനില്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ ഒരു പാട്ടിന്റെ ആദ്യ കുറച്ചു വരികള്‍ ഞാന്‍ പാടി. ബാക്കി പാടാന്‍ ഞാന്‍ ബാബുരാജിനോട് ആവശ്യപ്പെട്ടു, ബാബു അന്ന് ഒരു റഫ് ആന്‍ഡ് ടഫ് മനുഷ്യന്‍ ആണെന്ന് കരുതി എന്നാല്‍ ബാബുരാജ് തന്നെ അത്ഭുതപ്പെടുത്തി പാട്ടു പാടി.

ബാബുരാജിന് സിനിമ പാട്ടുകള്‍ ഒന്നും അറിയില്ല എന്നാണ് താന്‍ വിചാരിച്ചത്‌. എന്നാല്‍ ബാക്കി വരികള്‍ കൃത്യമായി ബാബുരാജ് പാടി. ആ സംഭവത്തിന് ശേഷം ഞങ്ങള്‍ ഇടക്കിടെ സംസാരിക്കാറുണ്ടായിരുന്നു.

ഞങ്ങള്‍ മണിക്കൂറുകള്‍ അടുത്ത് സംസാരിച്ച ശേഷം ആണ് അടുത്ത സുഹൃത്തുക്കള്‍ ആയി മാറിയത് പിന്നീട് അത് പ്രണയവുമായി മാറിയെന്ന് വാണി വിശ്വനാഥ് പറയുന്നു. ഞങ്ങള്‍ തമ്മില്‍ എപ്പോഴും തല്ലു കൂടാറുണ്ട് എന്നും അതുകൊണ്ടു തന്നെ അവരവരുടെ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്താറുണ്ട് എന്നും വാണി പറയുന്നു.

വൈറൽ ആയി കൊണ്ട് ഇരിക്കുന്ന പുതിയ ഷോർട് വീഡിയോ; കണ്ടു നോക്കൂ

Most Popular

To Top