തെന്നിന്ത്യന്‍ നടിയും പ്രമുഖ തമിഴ് നടനായ വിജയകുമാറിന്റെ മകളുമായ വനിത വിജയകുമാര്‍ വീണ്ടും വിവാഹിതയാകുന്നു. മലയാളത്തില്‍ ഹിറ്റ്ലര്‍ ബ്രദര്‍സ് എന്ന സിനിമയില്‍ നായികയായി വനിത എത്തിയിരുന്നു. ഒരു സിനിമ കുടുംബമാണ് വനിതയുടേത്. അച്ചനും അനിയനും അനിയത്തിമാരുമൊക്കെ സിനിമാ താരങ്ങളാണ്.
വനിതയുടെ മൂന്നാം വിവാഹമാണിത്. ആദ്യം താരം വിവാഹം ചെയ്തത് സീരിയല്‍ നടന് ആകാശിനെആയിരുന്നു. പിന്നീട് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ബന്ധം വേര്‍പ്പെടുത്തി. താരത്തിന് ഈ ബന്ധത്തില്‍ ഒരു മകനും ഒരു മകളും ഉണ്ട്. പിന്നീട് ബിസിനസുകാരനായ ആനന്ദ് ജയ് രാജ് എന്ന വ്യക്തിയുമായി വിവാഹിതയാവുകയും ഏറെ താമസിയാതെ ആ ബന്ധവും ഉപേക്ഷിച്ചു. അതിലും താരത്തിന് ഒരു മകളുണ്ട് താരം മൂന്നാമതായി വിവാഹം കഴിക്കുന്നത്് പീറ്റര്‍ പോള്‍ എന്ന സംവിധായകനെയാണ്. തന്റെ വിവാഹ ക്ഷണക്കത്തും വനിത ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുകയാണ്.
‘ഓരോ പെണ്‍കുട്ടിക്കും അവളുടെ തികഞ്ഞ പുരുഷനെ കണ്ടെത്താനുള്ള ആഗ്രഹമുണ്ട്, എന്റെ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്നു.. പീറ്റര്‍ പോള്‍.. അവന് എന്റെ സ്വപ്നത്തില്‍ നിന്ന് എന്റെ ജീവിതത്തിലേക്ക് നടന്നുവരുന്നു. ഞാന്‍ ഒരിക്കലും അറിയാത്ത ശൂന്യത അദ്ദേഹം നിറച്ചു. അതിശയകരമെന്നു പറയട്ടെ, അദ്ദേഹത്തോടൊപ്പം എനിക്ക് ചുറ്റും സുരക്ഷിതത്വവും സമ്പൂര്‍ണ്ണതയും തോന്നി..’ – വനിത ക്ഷണക്കത്തില്‍ കുറിച്ചു
നിലവിലെ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ ലളിതമായി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിക്കുന്നതെന്നും വനിത വ്യക്തമാക്കി.
