Entertainment

എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണയായിരുന്നു: നടി ശ്രീലക്ഷ്മി

ഹാസ്യ സാമ്രാട്ടായ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മിയുടെ വിവാഹം നവംബറില്‍ ആയിരുന്നു നടന്നത്. പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. യാത്രകളെ ഒത്തിരി ഇഷ്ട്ടപ്പെടുന് പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി. വിവാഹശേഷം കുറെ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ കോറോണയും ലോക്ക് ഡൗണും പ്ലാന്‍ മാറ്റിക്കളഞ്ഞു. ഇപ്പോള്‍ താരം തന്റെ ഇഷ്ട യാത്രകളെക്കുറിച്ച് മനസ് തുറക്കുകയാണ്. മനോരമയോടാണ് താരം തന്റെ ഇഷ്ട സ്ഥലങ്ങലെക്കുറിച്ച് പറയുന്നത്.

പപ്പയും മമ്മിയും സ്ട്രിക്റ്റായതിനാല്‍ പഠന കാലത്ത് അധികം യാത്രകള്‍ക്ക് പോയില്ല. പപ്പയ്ക്ക് നല്ല തിരക്കല്ലേ. അതിനാല്‍ വല്ലപ്പോഴും വീണുകിട്ടുന്ന അവസരങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് യാത്ര പോകാറുണ്ട്. കേരളത്തില്‍ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്. വയനാട്ടിലേക്ക് മാത്രം പോകാന്‍ സാധിച്ചിട്ടില്ലെന്നും താരം പറയുന്നു. സിംഗപ്പൂര്‍, മലേഷ്യ, ദുബായ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ട്. ഇന്ത്യയില്‍ ചെന്നൈയും മുംബൈയും ബെംഗളൂരുവുമൊക്കെ പോയിട്ടുണ്ട്. പോയതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഇടം സിംഗപ്പൂരാണ്. എന്റെ അമ്മയുടെയും ഫേവറൈറ്റ് സ്ഥലമാണവിടം.

കുറെ തവണ ഞാനും അമ്മയും സിംഗപ്പൂരിലേക്ക് പോയിട്ടുണ്ട്. അവിടെ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ചൈനാ ടൗണാണ്. ഒരുപാട് നല്ല ഓര്‍മകള്‍ സമ്മാനിച്ച രാജ്യമാണ് സിംഗപ്പൂരെന്നും ശ്രീലക്ഷ്മി വ്യക്തമാക്കുന്നു. ഒമാനിലെ മുസന്ദം യാത്രയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. റാസല്‍ ഖൈമ യോടും ഫുജൈറയോടും ചേര്‍ന്നു കിടക്കുന്ന ഒരു മുനമ്പാണ് മുസന്ദം. ഒമാന്‍ ഗള്‍ഫ് കടലിടുക്ക് അവസാനിച്ച് ഹോര്‍മുസ് കടലിടുക്കുമായി ചേരുന്ന ഭാഗത്ത് കടലിലേക്കു നൂറു കിലോമീറ്ററോളം തള്ളിയാണ് ഈ ഉപദ്വീപ് പ്രദേശം. 1800 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളും സമുദ്രത്തിലേക്കു തള്ളിനില്‍ക്കുന്നവയാണ്.

മനോഹരമായ പര്‍വതനിരകളാലും തടാകങ്ങളാലും സമൃദ്ധമായ ഈ പ്രദേശം പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണ്. താന്‍ ഒഴിവു സമയത്ത് മുസന്ദം യാത്ര പോകാറുണ്ട്. സത്യത്തില്‍ യാത്ര പ്ലാന്‍ ചെയ്യുന്നതു നല്ല അടിപൊളി ഫുഡടിക്കാനാണ്. ഞാനും ജിജിനും നന്നായി കഴിക്കും. ഏതു നാട്ടിലേക്ക് പോയാലും അവിടുത്തെ സ്‌പെഷല്‍ വിഭവങ്ങള്‍ രുചിക്കാറുണ്ട്. കൂടാതെ സ്ഥലങ്ങളുടെ കാഴ്ചയോടൊപ്പം അവരുടെ കള്‍ച്ചറും ട്രെഡീഷനല്‍ ഫൂഡും അറിയാറുണ്ട്.

എന്റെ ലൈഫിലെ ഏറ്റവും വലിയ ട്വിസ്റ്റ് കൊറോണ ആയിരുന്നു. നവംബറിലായിരുന്നു ഞങ്ങളുടെ വിവാഹം. നാട്ടില്‍ ഒത്തിരി നാള്‍ നില്‍ക്കാനാവില്ലായിരുന്നു. നവംബര്‍ അവസാനത്തോടെ ദുബാ യിലെത്തി. അവിടെ എത്തിയിട്ട് എന്റെ വീസയൊക്കെ റെഡി യാക്കാനുണ്ടായിരുന്നു. അപ്പോഴേക്കും ജനുവരി ആയി. അന്ന് കൊറോണ വ്യാപനം തുടങ്ങിയിരുന്നു. യാത്രകള്‍ക്ക് വിലക്കും വന്നു.

വിവാഹത്തിനു മുമ്പുതന്നെ ഒരുപാട് യാത്രകളും പ്ലാന്‍ ചെയ്തിരുന്നു. ജിജിന്റെ ഫേവറൈറ്റ് ഡെസ്റ്റിനേഷന്‍ യൂറോപ്പും സൗത്ത് ഈസ്റ്റു മാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ യൂറോപ്പിലേക്കുള്ള യാത്രയ്ക്ക് പ്ലാനിട്ടു. ഒപ്പം വിയറ്റ്‌നാം, കംബോഡിയ, തായ്ലന്‍ഡ് ഒക്കെ പ്ലാന്‍ ചെയ്തു. അപ്പോഴെക്കും കൊറോണയുടെ ഭീതിയും ആശങ്കയു മൊക്കെ കൂടിയിരുന്നു. ഹണിമൂണിനായി പ്ലാന്‍ ചെയ്ത യാത്രക ളൊക്കെ ലാപ്‌ടോപ്പില്‍ ഡോക്യുമെന്റാക്കി വച്ചു. ഇനി കൊറോണ മാറിയിട്ടുവേണം മാറ്റിവെച്ച യാത്രകള്‍ നടത്താന്‍. ആ കാത്തിരിപ്പി ലാണ് ഞങ്ങളെന്നും താരം പറയുന്നു.

Most Popular

To Top