Entertainment

‘എന്റെ മാത്രമാണ്.. ആര്‍ക്കും വിട്ടുകൊടുക്കില്ല; അമലയുടെ ചിത്രം പങ്കുവെച്ച് ഭര്‍ത്താവ്‌

ചെമ്പരത്തി എന്ന സീരിയിലിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ് അമല. ചെമ്പരത്തി സീരിയലിലെ കല്യാണി എന്ന കഥാപാത്രമാണ് അമല പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറ്റിയത്.

അടുത്തിടെയാണ് താരം വിവാഹിതയായത്. പ്രണയ വിവാഹമായിരുന്നു. ക്യാമറാമാനായ പ്രഭുവാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹിതയാകാന്‍ പോകുന്നുവെന്ന വാര്‍ത്ത അമല തന്നെയാണ് തന്റെ ആരാധകര്‍ക്കൊപ്പം പങ്കുവച്ചത്.

എന്നാല്‍ പിന്നീട് ലോക്ക് ഡൗണ്‍ വരികയും വിവാഹം വളരെ ലളിതമായി നടത്തുകയും ചെയ്തിരുന്നു. തമിഴ്‌നാട്ടു കാരനായ പ്രഭു സീരിയലുകളിലെ ക്യാമറമാനാണ്. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ ആയിരുന്നു വിവാഹം.

അമല കോഴിക്കോട് സ്വദേശിനി ആണെങ്കിലും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. 5 വര്‍ഷത്തോളമായി അമല അഭിനയരംഗത്ത് സജീവമാണ്. ഇപ്പോള്‍ അമലയുടെ ഭര്‍ത്താവ് തന്റെ പ്രിയപത്‌നിയെക്കുറിച്ച് പങ്കുവച്ചിരിക്കുന്ന ഒരു ചെറിയ കുറിപ്പാണ് വൈറലാവുന്നത്.

അമലയുടെ ചിത്രം പങ്കുവെച്ച് ‘ഇത് എന്റെ മാത്രമാണെന്നും മറ്റാര്‍ക്കും വിട്ടുകൊടുക്കുകയില്ല ഞാന്‍..’ പ്രഭു തമിഴില്‍ കുറിച്ചു. അമലയുടെ ആരാധകര്‍ ഫോട്ടോയുടെ താഴെ രസകരമായ കമന്റുകള്‍ ഇട്ടിട്ടുണ്ട്. ‘ആര്‍ക്കും കൊടുക്കേണ്ട’ എന്ന് അമലയും മറുപടി നല്‍കിയിട്ടുണ്ട്.

Most Popular

To Top