Entertainment

‘എന്റെ അമ്മ ചോദിച്ചു നീയും ഇതിന് അകത്തുണ്ടോ?; ടിനി ടോം പറയുന്നു

ഇക്കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തയായിരുന്നു നടി ഷംന കസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസ് പലവിധമുള്ള വഴിത്തരിവിലേക്കാണ് പോകുന്നത്.

കള്ളക്കടത്തുകാരും സ്വര്‍ണ്ണ കടത്തുകാരുമൊക്കെ ഈ കേസില്‍ പങ്കാളികളാണെന്നും തട്ടിപ്പിന് പിന്നില്‍ വലിയ മാഫിയ തന്നെ ഉണ്ടന്നും പല സിനിമാ താരങ്ങള്‍ക്കും ഇതില്‍ പങ്ക് ഉണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അത്തരത്തില്‍ ടിനി ടോമിനും ഈ കേസില്‍ പങ്കുണ്ടെന്ന് വ്യാജ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന് താരം തന്നെ ഇപ്പോള്‍ പ്രതികരണമറിയിച്ചിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് താരം പ്രതികരണമറിയിച്ചിരിക്കുന്നത്.

‘എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്..’ കണ്ണീരോടെ നടന്‍ ടിനി ടോം ഫെയ്‌സ്ബുക്ക് ലൈവിലെത്തി പറഞ്ഞു. തനിക്ക് ഈ കേസില്‍ യാതൊരുവിധ പങ്കുമില്ലെന്നും വാര്‍ത്ത വ്യാജമാണെന്നും മനപൂര്‍വം തന്നെ ഉപദ്രവിക്കുകയാണെന്നും ടിനി ടോം പറയുന്നു.

കള്ളക്കടത്തുമായോ ഇപ്പോള്‍ പിടിയിലായ സംഘവുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്നും പൊലീസ് തന്നെ വിളിച്ചിട്ടു പോലുമില്ലെന്നും ടിനി പറയുന്നു. തനിക്കെതിരെ കുറച്ച് നാളായി സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. സംഭവത്തില്‍ എംപിക്കും എംഎല്‍എയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ടിനി ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു.

Most Popular

To Top