Entertainment

എന്നാണെന്നറിയില്ല; രണ്ടാമത് വിവാഹം കഴിക്കുമെന്ന് രജിത് കുമാര്‍

ബിഗ് ബോസ് സീസണിലൂടെ വന്‍ ആരാധകരെ സൃഷ്ടിച്ച വ്യക്തിയായിരുന്നു രജിത് കുമാര്‍. രജിത് കുമാറിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് അദ്ദേഹം നേരത്തെ ത്‌ന്നെ വ്യക്തമാക്കിയിരുന്നു. രജിത് കുമാര്‍ വിവാഹ മോചിതനാണെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഭാര്യ വിവാഹശേഷം രണ്ട് വട്ടം ഗര്‍ഭിണിയായിരുന്നുവെങ്കിലും അബോര്‍ഷനായി. പിന്നീട് ഭാര്യ വീട്ടുകാര്‍ തന്നെ വിവാഹമോചനം ആവശ്യപ്പെടുകയും താന്‍ അത് സാധിച്ചു കൊടുക്കുകയും ചെയ്തു. ഭാര്യ രണ്ടാമത് മറ്റൊരു വിവാഹം കഴിച്ചു. പക്ഷേ പ്രസവ സമയത്ത് അവള്‍ മരിച്ചുവെന്നും അദ്ദേഹം നേരത്തെ തന്നെ പങ്കുവച്ചിരുന്ന കാര്യമാണ്. രണ്ട് ഇഷ്ടികകള്‍ തമ്മില്‍ ചേര്‍ത്തുവെക്കണമെങ്കില്‍ അതിനിടയില്‍ നല്ല സ്‌ട്രോങ് സിമന്റ് വേണം എങ്കിലേ ആ ബന്ധം ഉറച്ചതാകൂ. പക്ഷേ ഞാനും ആദ്യഭാര്യയും തമ്മില്‍ അതില്ലായിരുന്നുവെന്ന് താരം വെളിപ്പെടുത്തുന്നു.

പലരും രജിത്തിനോട് വീണ്ടും വിവാഹം കഴിക്കുന്നില്ലേ എന്ന് ചോദിച്ചിരുന്നു. അപ്പോഴോന്നും കൃത്യമായ മറുപടി അദ്ദേഹം നല്‍കിയില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ രണ്ടാമത് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ് രജിത് കുമാര്‍. എപ്പോഴാണെന്ന് അറിയില്ല. പക്ഷേ താന്‍ രണ്ടാമത് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് താരം പറയുന്നത്.

Most Popular

To Top