Entertainment

എന്തുകൊണ്ട് സഹദേവൻ എന്ന കഥാപാത്രത്തെ ജിത്തു ജോസഫ് ഒഴിവാക്കി…? മനസ് തുറന്ന് ജിത്തു.

ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2മികച്ച വിജയത്തോടെ കുതിച്ചു പായുക ആണ്. ഇപ്പോൾ എവിടെ നോക്കിയാലും ചർച്ചവിഷയം ദൃശ്യം ആണ് . ആമസോൺ പ്രൈമിൽ ഒടിടി റിലീസ് ആയി എത്തിയ ചിത്രം മലയാള സിനിമയിലെ അസൂയപരമായ വിജയം ആയിരുന്നു കൈവരിച്ചത്. ഈ വർഷം പിറന്നത് തന്നെ ദൃശ്യം 2 വിനു വേണ്ടി ആയിരുന്നു എന്ന് പറയാം.

ഇന്ത്യൻ സിനിമലോകത്ത് മലയാളസിനിമ ചർച്ചാ വിഷയമായിമാറാൻ ദൃശ്യം 2 കാരണം ആയി. ഇന്ത്യക്ക് പുറത്തു നിന്നുള്ള പ്രേക്ഷകരിൽ നിന്ന് പോലും മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്. ദൃശ്യം 2 ലെ ഓരോ അഭിനേതാക്കളും ഒന്നിന് ഒന്ന് മികച്ച പ്രകടനം ആയിരുന്നു കാഴ്ച വച്ചത്. എന്നാൽ ചിത്രം കണ്ട എല്ലാരും ഒന്നടങ്കം ചോദിച്ച ഒരു സംശയം ഉണ്ട്. നമ്മുടെ സഹദേവൻ പോലീസ് എവിടെ പോയി…? ചിത്രത്തിന്റെ അവസാനം വരെ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും ഷാജോണിന്റെ സാന്നിധ്യം ചിത്രത്തിൽ ഉണ്ടായില്ല. അതിന്റെ കാരണം പറയുക ആണ് ഇപ്പോൾ ജിത്തു ജോസഫ്.

ജീത്തുവിന്റെ വാക്കുകൾ ഇങ്ങനെ:

“സഹദേവനെ ഈ ചിത്രത്തിൽ രണ്ട് രീതിയിലേ കൊണ്ടുവരാൻ പറ്റൂ , അതിലൊന്ന് പൊലീസ് കാരനായി ആണ്. പക്ഷെ സാമാന്യ യുക്തി വെച്ച് ചിന്തിക്കുമ്പോൾ, ആദ്യ ഭാഗത്തിൽ സഹദേവൻ ജോർജ്ജുകുട്ടിയുടെ ഇളയ മകളെ തല്ലിയിട്ട് അത് വലിയ ഇഷ്യു ആയപ്പോഴാണ് ആ കഥാപാത്രത്തിന് സസ്‌പെൻഷൻ ലഭിച്ചത്.

പിന്നീട് വീണ്ടും ഒരന്വേഷണം നടക്കുമ്പോൾ ആ പൊലീസുകാരനെ ഒരിക്കലും പൊലീസ് ടീമിലേക്ക് കൊണ്ടുവരില്ല എന്നതാണ് യുക്തി. കാരണം ജനങ്ങളും മാധ്യമങ്ങളുമടക്കം എല്ലാവരും അതിനെതിരെ ചോദ്യങ്ങൾ ചോദിക്കും. അതുകൊണ്ട് തന്നെ ആ രീതിയിൽ സഹദേവനെ കൊണ്ട് വരിക എന്നത് സാധ്യമല്ല. പിന്നെയുള്ളത്. സഹദേവൻ ജോർജുകുട്ടിയോടുള്ള വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ എത്തുക എന്നതാണ്.


പക്ഷെ അങ്ങനെ വന്നാൽ, ഇപ്പോൾ കഥ പറഞ്ഞ ട്രാക്കിലൂടെ കഥ പറയാൻ പറ്റാതെ വരികയും, ആ കഥാപാത്രത്തിന്റെ സാന്നിധ്യം മുഴച്ചു നിൽക്കുകയും ചെയ്യും. ജോലി പോയ ഒരു സാധാരണ പൊലീസുകാരനോട് ജോർജുകുട്ടി പോരടിക്കുന്നതിനേക്കാൾ എപ്പോഴും കൂടുതൽ പഞ്ച് കിട്ടുന്നത് ഇപ്പോൾ ഉള്ള ട്രാക്കിലേതു പോലെ പൊലീസ് ഡിപ്പാർട്ട്‌മെൻറിനും സിസ്റ്റത്തിനും എതിരെ അദ്ദേഹം ഫൈറ്റ് ചെയ്യുമ്പോൾ ആണ്”

Most Popular

To Top