Entertainment

എനിക്ക് 12 വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു; ജീവിതത്തെക്കുറിച്ച് പ്രിയതാരം നൈല ഉഷ

ടെലിവിഷന്‍ അവതാരികയായി എത്തി ബിഗ്‌സ്‌ക്രീനില്‍ ചുവടുറപ്പിച്ച നടിയാണ് നൈല ഉഷ. വേറിട്ട കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രം താരത്തിന് വന്‍ പ്രകീര്‍ത്തി നേടിക്കൊടുത്തിരുന്നു. താരമിപ്പോള്‍ തന്റെ ജീവിത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തെക്കുറിച്ച് പറയുന്നത്.

തിരുവന്തപുരം സ്വദേശിയായ നൈല ചെറുപ്പം മുതലെ വിദേശത്തായിരുന്നു. പിന്നീട് നാലാം ക്ലാസ് മുതല്‍ നാട്ടിലുള്ള സ്‌കൂളിലായിരുന്നു പഠിച്ചത്. 10ാം ക്ലാസ് വരെ ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പഠനം. പ്രീഡിഗ്രി, ഡിഗ്രി പഠനം ആള്‍ സെയിന്റ്സ്‌കോളേജില്‍, പിജിയെ കുറിച്ച് ചിന്തിച്ചിരിക്കവെയാണ് ടെക്നോ പാര്‍ക്കിലെ കമ്പനിയില്‍ എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ലഭിച്ചു. അങ്ങനെ 21ാം വയസ്സില്‍ ആദ്യ ജോലി ലഭിച്ചുവെന്ന് നടി പറഞ്ഞു.

42ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛന്‍ മരിച്ചു. അന്ന് എനിയ്ക്ക് 12 വയസ്സായിരുന്നു പ്രായം. അച്ഛന്റെ എല്ലാ ഉത്തരവാദുത്വങ്ങളും അമ്മ ഏറ്റെടുത്തു. തനി, നാട്ടിന്‍പ്പുറത്തുകാരിയാണ് അമ്മ. അച്ഛന്റെ വേര്‍പാടിന് ശേഷം ഞാന്‍ കണ്ടത് ശക്തയായ ഒരു അമ്മയെ ആണ്. അമ്മയ്ക്ക് ലഭിച്ച ശക്തി ഇപ്പോഴും നഷ്ടപ്പെട്ടില്ല. ഇപ്പോഴും എന്റെ പേരിനോടൊപ്പമുണ്ടെന്നും താരം പറയുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top