International News

‘എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല.’ ; പൊതുവേദിയില്‍ ഫ്ലോയിഡിന്റെ അവസാന വാക്കുകളെ ട്രമ്പ് കളിയാക്കിയോ? വസ്തുത ഇങ്ങനെ

അമേരിക്കന്‍ പ്രസിഡന്റ് പോലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയിഡിനെ പരിഹസിച്ച് പോതുവേദിയില്‍ സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതിന്റെ ആധികാരികത നമുക്ക് ഒന്ന് പരിശോധിക്കാം.

ഡൊണാള്‍ഡ് ട്രംപ് ‘എനിക്ക് ശ്വസിക്കാന്‍ ആവുന്നില്ല’ എന്ന് ജോര്‍ജ് പറഞ്ഞതിനെ വികൃതമായി അനുകരിക്കുന്നതാണെന്ന് പറയപ്പെടുന്ന ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയിഡ് പോലീസ് മര്‍ദ്ദനത്തില്‍ മരിച്ചതിന് പിന്നാലെ ട്രംപിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. അതിനിടെ രാജ്യാന്തര തലത്തില്‍ പ്രതിഷേധക്കാരോട് ഡൊണാള്‍ഡ് ട്രമ്പ് നടത്തിയ ചില പരാമര്‍ശങ്ങള്‍ വിമര്‍ശനത്തിന് വഴി തെളിയിച്ചിരുന്നു. ട്രംപിന്റെ തന്നെ പേരില്‍ ഇതിന് പിന്നാലെയാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

വീഡിയോയില്‍ ഉള്ളത് ‘എനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ല’ എന്ന് വീണ്ടും വീണ്ടും പറഞ്ഞ് ശ്വാസം മുട്ടുന്നതുപോലെ അഭിനയിക്കുന്ന ട്രംപിന്റെ ദൃശ്യങ്ങളാണ്. ഒരേ കാര്യം തന്നെയാണ് സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോയില്‍ ആവര്‍ത്തിച്ച് കാണിക്കുന്നത്. പ്രചാരണത്തോട് ഒപ്പമുള്ള കുറിപ്പില്‍ ഫ്ലോയിഡിനെ ട്രംപ് പരിഹസിക്കുന്ന ഈ ദൃശ്യങ്ങള്‍ അസഹനീയമാണെന്നും പറയുന്നു. വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പില്‍, ഇത്തരം വര്‍ഗ്ഗീയ വെറി നിറഞ്ഞ ആളുകള്‍ക്ക് ഇടയില്‍ മനുഷ്യര്‍ക്ക് എങ്ങനെ ജീവിക്കാനാവുമെന്നും, നമ്മുടെ ചോരയ്ക്ക് ഒരേ നിറമാണെന്നും, നാം എല്ലാം മനുഷ്യരാണെന്നും പറയുന്നു.

ഇനി വസ്തുതയിലേക്ക്… കൊളറാഡോയില്‍ 2020 ഫെബ്രുവരി 20-ിന് നടന്ന ഒരു റാലിയില്‍ സംസാരിക്കുന്ന ട്രംപിന്റേതായ വീഡിയോയില്‍ കൃത്രിമമാറ്റങ്ങള്‍ വരുത്തിയാണ് പ്രചരിക്കുന്നത്. മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത് മുന്‍ ന്യൂയോര്‍ക്ക് സിറ്റി മേയറും, ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന മൈക്ക് ബ്ലൂംബെര്‍ഗിനെ പരിഹസിക്കുന്ന ട്രംപിന്റെ വീഡിയോയിലാണ്. ജോര്‍ജ് ഫ്ലോയിഡ് മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് ഈ സംഭവം നടക്കുന്നത്. ട്രംപ് ഇതിന് മുമ്പും രാഷ്ട്രീയ എതിരാളികളെ പരിഹസിക്കുന്നതിനായി ഇത്തരത്തില്‍ അനുകരണ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നടന്ന പരിഹാസ പ്രകടനങ്ങളില്‍ ഒന്ന് 2016-ില്‍ മിറ്റ് റോമ്നിക്ക് എതിരെയായി ആയിരുന്നു.

ഈ സത്യവസ്ഥയുടെ തെളിവുകള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് പുറത്ത് വിട്ട വീഡിയോ തെളിവുകള്‍, മുന്‍പ് റാലിയില്‍ നടന്നിട്ടുള്ള പ്രസംഗങ്ങളുടെ ക്ലിപ്പുകള്‍ എന്നിവയാണ്. കോപ്പിറൈറ്റ് പ്രശ്നം കാരണം ഈ വീഡിയോ ഫേസ്ബുക്കും ട്വിറ്ററും നീക്കം ചെയ്യുകയാണെന്നാണ് ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top