Entertainment

എനിക്ക് രണ്ട് ഭാര്യമാരെയുള്ളൂ; ശ്രിയ വിഷയത്തില്‍ പ്രതികരണവുമായി ബഷീര്‍ ബഷി

രണ്ട് ഭാര്യയുമായി ജീവിക്കുന്ന ബഷീര്‍ ബഷിയെപ്പറ്റി കൂടുതല്‍ പറയേണ്ട ആവശ്യമില്ല. രണ്ടാം ഭാര്യയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ബഷി ശ്രിയെ അയ്യര്‍ എന്ന അവതാരികയുമായി പ്രണയത്തിലാവുകയും ഇരുവരും ലിവിങ് റിലേഷനിലാവുകയും ചെയ്തു. പിന്നീട് പിരിഞ്ഞു. പിന്നെ കുറെ നാളത്തേയ്ക്ക് ശ്രിയയെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ആ സമയത്ത് ബഷി രണ്ടാമത് വിവാഹവും കഴിച്ചു. ഇപ്പോള്‍ ശ്രിയ അയ്യര്‍ എന്ന അവതാരിക പല വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

ജോഷ് ടോക്സ് എന്ന പരിപാടിയിലൂടെ തനിക്കുണ്ടായിരുന്ന പ്രണയം ജീവിതം മാറ്റി മറിച്ചെന്ന് പറഞ്ഞ് ശ്രീയ എത്തിയിരുന്നു. അന്യമതസ്ഥനുമായിട്ടുള്ള പ്രണയമാണ് തന്റെ എല്ലാം തകര്‍ത്തതെന്നും ശ്രീയ പറഞ്ഞിരുന്നു. താന്‍ പലവട്ടം ആത്മഹത്യക്ക് ശ്രമിച്ചെന്നും ഒത്തിരി പീഡനം സഹിച്ചെന്നുമൊക്കെ താരം അതുവഴി
പറഞ്ഞു. ഇവരുടെ വീഡിയോ വൈറലായതിന് പിന്നാലെ ബഷീര്‍ ബഷിക്കെതിരെ പല തരത്തിലുള്ള വിമര്‍ശനം വന്നിരുന്നു. ഇക്കാര്യത്തെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ബഷീര്‍ ബഷി.

യൂട്യൂബിലെ ഒരു ചാനലിലൂടെ പുറത്ത് വന്ന വീഡിയോയ്ക്ക് താഴെ എന്റെ പേരില്‍ വ്യാപകമായ കമന്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അതിന് പ്രതികരണവുമായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഇത്രയും നാള്‍ ഞാന്‍ പുറത്ത് പറയാതെ ഇരുന്ന കാര്യമായിരുന്നു അത്. എട്ട് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. ഫേസ്ബുക്കിലൂടെ പരിചയപെട്ട ബന്ധമാണ് എനിക്കും സുഹാനയ്ക്കും ശ്രീയയുമായി ഉണ്ടായിരുന്നത്.

പിന്നീട് ഒരിക്കല്‍ എറാണകുളത്ത് ഒരു പരിപാടിയ്ക്ക് വന്ന അവര്‍ക്ക് ട്രെയിന്‍ മിസ് ആയി. ഒന്ന് സഹായിക്കണം എന്നു പറഞ്ഞ് വിളിച്ചു. ഫോണ്‍ വിളിയാണ് ഞങ്ങള്‍ക്ക് വിന ആയത്. അന്ന് വീട്ടിലേക്ക് കൊണ്ടു പോരേണ്ടി വന്നു. അതിന് ശേഷമാണ് വീട്ടുകാരുടെ ഉപദ്രവത്തെ കുറിച്ച് അവര്‍ പറഞ്ഞത്. കുറെ ദിവസങ്ങള്‍ ഞങ്ങള്‍ക്ക് ഒപ്പമാണ് അവര്‍ കഴിഞ്ഞു. ഞാനും സുഹാനയും അവളുടെ അഭിനയത്തില്‍ വീണു പോവുകയായിരുന്നു. കുറേ ദിവസം ഇവളെ കാണാതെ ആയപ്പോള്‍ അവളുടെ വീട്ടുകാര്‍ കേസ് കൊടുത്തു.

എന്നാല്‍ പ്രശ്‌നം ഓവര്‍ ആയപ്പോള്‍ ഇവള്‍ വീട്ടുകാര്‍ക്കെതിരെ കംപ്ലിയിന്റ് ലെറ്റര്‍ ഹൈക്കോടതിയില്‍ നല്‍കി. എന്നാല്‍ പിന്നീടും വീട്ടുകാര്‍ അടങ്ങാത്ത സാഹചര്യം ഉണ്ടാകാതെ ആയപ്പോഴാണ് തലയില്‍ തട്ടമിട്ടും ചാനല്‍ പരിപാടിയില്‍ എന്നെ കൂടി പങ്കെടുപ്പിച്ചു കൊണ്ടും രംഗത്ത് വന്നത്. അതു വീട്ടുകാരെ കാണിച്ച് അവരുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടി മാത്രമാണെന്ന് അവള്‍ കരഞ്ഞു കാല് പിടിച്ചതു കൊണ്ടാണ് ഞാന്‍ സമ്മതിച്ചത്. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷം ഇതൊരു പ്രശ്നമാവുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. സത്യത്തില്‍ ഞാനും സുഹാനയും ട്രാപ്പില്‍ ആവുക ആയിരുന്നതു. ടിവി ഷോയില്‍ വന്നതിനെ തുടര്‍ന്ന് എന്റെയും സുഹാനയുടെയും വീട്ടില്‍ വലിയ പ്രശ്നം ആവുകയും ചെയ്തു.

ചാനല്‍ ഷോയില്‍ ഒക്കെ പങ്കെടുത്ത ശേഷം എന്റെ വീട്ടില്‍ ഇരുന്നു അവള്‍ എന്നെ പ്രൊപ്പോസ് ചെയ്തു. പക്ഷെ അത് ശരിയാകില്ല എന്ന് പറഞ്ഞപ്പോള്‍ പിന്നെ പലവിധ ആക്ടിങ് ആണ് അവര്‍ നടത്തിയത്. യൂട്രസില്‍ കാന്‍സര്‍ ആണെന്ന് വരെ പറഞ്ഞുണ്ടാക്കി. അധിക കാലം ഇനി ജീവിച്ചിരിക്കില്ലെന്നും പറഞ്ഞു കൊണ്ട് കുറെ ഗുളികകള്‍ എന്നെ കാണിച്ചു. അന്ന് എനിക്ക് അത്ര വലിയ ബുദ്ധി ഒന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാന്‍ അത് വിശ്വസിച്ചു.

ക്യാന്‍സര്‍ ആണെന്ന് കൂടി അറിഞ്ഞതോടെ അവരെ ഒഴിവാക്കാന്‍ പോലും പറ്റാത്ത അവസ്ഥയായി. എന്നാല്‍ പിന്നീട് അവരുടെ ആറ്റിട്യൂട് മാറി തുടങ്ങി. സുഹാനയോടും മോളോടും വളരെ മോശമായി പെരുമാറാന്‍ തുടങ്ങി. വീട്ടില്‍ നിന്നും മൂന്നും നാലും ദിവസം മാറി നില്‍ക്കും, ചോദ്യം ചെയ്താല്‍ ആകെ സൈക്കോ ആകും. സൈക്കോ മാത്രം അല്ല സാഡിസ്റ്റ് കൂടിയാണ് അവളെന്നും തനിക്ക് രണ്ട് ഭാര്യമാര്‍ മാത്രമേ ഉള്ളുവെന്നും ബഷി പറയുന്നു.

Most Popular

To Top