Entertainment

“എനിക്ക് കരച്ചിലടക്കാനായില്ല. അടുത്ത് വേറെ ആരും ഇല്ല എന്ന് ഞാൻ കരുതി. പക്ഷെ മമ്മൂക്ക അത് കണ്ടു.” ശോഭനയുടെ കരച്ചിൽ മാറ്റി മമ്മൂട്ടി.

 

1984ൽ റീലീസ് ചെയ്ത ഏപ്രിൽ 18 എന്ന ബാലചന്ദ്രൻ മേനോൻ സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് ശോഭന. 36 വർഷത്തോളമായി സിനിമയിലും നൃത്തരംഗത്തും സജീവ സാന്നിധ്യം ആയിരുന്നു ശോഭന. മലയാളികളുടെ നായികസങ്കൽപ്പങ്ങളുടെ പ്രീതിഫലനം ആയിരുന്നു ശോഭന .

കുറച്ച് കാലം ആയി ശോഭന അഭിനയത്തിൽ നിന്നൊക്കെ ഇടവേള എടുത്തു നൃത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുക ആണ്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം ശോഭന വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം നിർവഹിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ശോഭനയുടെ തിരിച്ചു വരവ്.

തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച ശോഭന തന്റെ ഒരു സിനിമ അനുഭവം തുറന്ന് പറയുക ആണ്. സിനിമാ ജീവിതത്തിനിടയിൽ ആദ്യമായും അവസാനമായും ചിത്രീകരണ സെറ്റിൽ വച്ചു കരഞ്ഞ സംഭവം താരം തുറന്ന് പറയുക ആണ്.


ശോഭന പറയുന്നത് ഇങ്ങനെ :

“കേരള തമിഴ്‌നാട് അതിർത്തിയായ മുതുമലയിൽ ആയിരുന്നു ദളപതിയുടെ ചിത്രീകരണം നടന്നത്. ആ സമയത്ത് ഞാൻ രണ്ടു മലയാള സിനിമകൾ പൂർത്തിയാക്കിരുന്നു. അന്നൊക്കെ 20 ദിവസംകൊണ്ട് ഒരു മലയാള സിനിമ ഷൂട്ടിംഗ് തീരും. അവിടെനിന്നും ഞാൻ നേരെ ദളപതി ലൊക്കേഷനിലേക്ക് പോകുകയായിരുന്നു. മമ്മൂക്ക, രജനി സർ, എന്നിവരൊക്കെ അവിടെയുണ്ടായിരുന്നു.

എന്റെ സീനുകൾ വളരെ കുറച്ചേയുള്ളു ആ സിനിമയിൽ. അത് തീർത്ത് വീട്ടിൽ പോകണം എന്നുണ്ടായിരുന്നു എനിക്ക്. പക്ഷെ കോടികൾ റിസ്‌ക് എടുത്ത് തയ്യാറാക്കിയ വലിയ സിനിമ ആയതിനാൽ ഷൂട്ടിംഗ് വിചാരിച്ച വേഗത്തിൽ തീരുന്നില്ല.

കാൾഷീറ്റൊക്കെ കഴിഞ്ഞെങ്കിലും ഇന്ന് പോകാം, നാളെ പോകാം, എന്നൊക്കെ പറഞ്ഞ് എന്നും നീണ്ടു പോയിരുന്നു. ഒടുവിൽ പോകാനുള്ള ദിവസം നിശ്ചയിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ അന്ന് തീരേണ്ട ഒരു സീൻ മാത്രം ബാക്കിയായി. മണിസാർ വന്ന് അതുംകൂടി തീർത്തിട്ട് പോകാം എന്ന് പറഞ്ഞു.

എനിക്ക് കരച്ചിലടക്കാനായില്ല. അടുത്ത് വേറെ ആരും ഇല്ല എന്ന് ഞാൻ കരുതി. പക്ഷെ മമ്മൂക്ക അത് കണ്ടു. അയ്യോ, എന്താണ് ഇങ്ങനെ കരയുന്നത് എന്ന് ചോദിച്ചു. വീട്ടിൽ പോയിട്ട് കുറെ നാളെ ആയി എന്നും, അമ്മയെ കാണണം എന്നുമൊക്കെ ഞാൻ പറഞ്ഞു.

ഇങ്ങനെ ഒരു ചെറിയ കാര്യത്തിനാണോ കരയുന്നത്, വേഗം വീട്ടിലേക്ക് പോകാമല്ലോ എന്നൊക്കെ അദ്ദേഹം സമാധാനിപ്പിച്ചു. അന്നെനിക്ക് ഇരുപതു വയസ്.”

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശോഭന തന്റെ അനുഭവം പങ്കുവച്ചത്.

Most Popular

To Top