പട്ടുസാരി എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സാധിക വേണുഗോപാല്‍. താരം ഇടയ്ക്കിടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തുകയും അത് പ്രേക്ഷകരുമായി പങ്ക് വയ്ക്കാറുമുണ്ട്. അത്തരത്തില്‍ ചില ചിത്രങ്ങളുമായി താരം എത്തിയിരിക്കുകയാണിപ്പോള്‍.
നിരവധി വിമര്‍ശനങ്ങള്‍ക്കും ഇരയാകുന്ന താരം തനിക്കെതിരെ മോശം കമന്റിട്ടവനെ തോച്ചൊട്ടിച്ച കാര്യവും നമ്മുക്കറിയാവുന്നതാണ്. ‘ഓര്‍ക്കുട്ട് ഒരു ഓര്‍മ്മകൂട്ട്’ എന്ന മലയാള സിനിമയിലാണ് സാധിക ആദ്യമായി അഭിനയിച്ചത്.

മോഡലിംഗ് രംഗത്ത് നിന്ന് അഭിനയരംഗത്തേക്ക് വന്ന സാധിക ചില ഹിറ്റ് ഷോര്‍ട്ട് ഫിലിമുകളിലും നിരവധി പരസ്യചിത്രങ്ങളിലും ഭാഗമായിട്ടുണ്ട്. സാധിക കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഫോട്ടോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഒരു കുറിപ്പോടെയാണ് താരം തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. സാരിയില്‍ തിളങ്ങി നില്ക്കുന്ന ഫോട്ടോസാണ് താരം പങ്കുവച്ചിരിക്കുന്നത്.
‘എക്കാലത്തെയും മികച്ച സെക്സി വസ്ത്രം സാരിയാണ്. അത് മറക്കേണ്ട ഭാഗങ്ങള്‍ കറക്റ്റായി മറക്കും, ആവശ്യമായത് കാണിക്കും. സാരി അങ്ങേയറ്റം വൈവിധ്യമാര്‍ന്നതാണ്. ഇത് എല്ലാ ശരീര തരത്തിനും എല്ലാ മുഖത്തിനും അനുയോജ്യമാണ്..’ സാധിക കുറിച്ചു.
