Entertainment

ഉപ്പും മുളകില്‍ ബാലുവും നീലുവും തമ്മില്‍ വഴക്ക്! പിടിച്ചു മാറ്റാന്‍ നോക്കിയ മക്കളോട് പറഞ്ഞത്…

വലിയ ജനപ്രീതിയുള്ള ഒരു പരമ്പരയാണ് ഉപ്പും മുളകും. പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ഇതില്‍ അഭിനയിക്കുന്ന ഓരോരുത്തരും. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉപ്പു മുളകും പുനരാരംഭിച്ചിരിക്കുകയാണ്. ഉപ്പും മുളകിന്റെയും പുതിയ പ്രൊമോ വീഡിയോ അണിയറക്കാര്‍ പുറത്തിറക്കിയിരുന്നു. ഈ വീഡിയേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പുതിയ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യുന്നതിന് മുന്‍പെയുളള പ്രൊമോ വീഡിയോ ആണ് ഉപ്പും മുളകിന്റെതായി പുറത്തിറങ്ങി യിരിക്കുന്നത്. മക്കള്‍ക്കൊപ്പം കണ്ണുപൊത്തി കളിക്കുന്ന കൂടുന്ന ബാലുവിനെയും നീലുവിനെയുമാണ് വീഡിയോയില്‍ ഉള്ളത്.

കണ്ണുപൊത്തി കളിക്കിടെ നീലുവിനോട് ബാലു ദേഷ്യപ്പെടു ന്നുമുണ്ട്. പിന്നീട് ഇരുവരും തമ്മില്‍ വഴക്കാവുകയും ബാലുവിനെ പിടിച്ചുമാറ്റാനായി മക്കള്‍ ശ്രമിക്കുകയും ചെയ്യുന്നു. ബാലു വിന്റെയും നീലുവിന്റെ പതിവ് വഴക്ക് പുതിയ എപ്പിസോഡിലും ഉണ്ട്.

Most Popular

To Top