Breaking News

ഉത്രയുടെ മരണം കൊലപാതകം തന്നെ. ഭര്‍ത്താവ് കുറ്റം സമ്മതിച്ചു. മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊല്ലം അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടേത് കൊലപാതകം തന്നെയാണെന്ന് തെളിഞ്ഞു. കുറ്റം ഉത്രയുടെ ഭര്‍ത്താവ് സൂരജ് സമ്മതിച്ചു. സൂരജിന്റെ സുഹൃത്തും ബന്ധുവും കസ്റ്റഡിയിലാണ്. ക്രൈംബ്രാഞ്ച് മൂന്ന് പേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കസ്റ്റഡിയിലുള്ള പാമ്പു പിടുത്തക്കാരനായ സുഹൃത്താണ് സൂരജിന് പാമ്പിനെ നല്‍കിയത്. സൂരജ് 10,000 രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് മൊഴി നല്‍കി.

ഉത്രയ്ക്ക് ഭര്‍ത്താവ് സൂരജുമായി അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍ പറഞ്ഞു. പക്ഷെ അതൊന്നും ഗൗരവം ഉള്ളത് അല്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ മകന്‍ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ല എന്ന് പറഞ്ഞിരുന്നു. ആദ്യം ഉത്രയ്ക്ക് പാമ്പുകടിയേറ്റത് കിടപ്പുമുറിയില്‍ അല്ലെന്നും മുറ്റത്തുവെച്ച് ആയിരുന്നുവെന്നും ഇവര്‍ പറയുന്നു. സൂരജിന്റെ മാതാവ് രേണുക ഉത്രയുടെ വീട്ടുകാരുടെ ആരോപണം നിഷേധിച്ചു.

സൂരജിന് പാമ്പുപിടുത്തക്കാരുമായി ബന്ധമുണ്ട് എന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് നേരത്തെ ലഭിച്ചിരുന്നു. യുവതിയ്ക്ക് പാമ്പുകടി ഏറ്റത് കിടപ്പുമുറിയില്‍ ഭര്‍ത്താവിനും ഒന്നര വയസ്സുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങുമ്പോഴാണ്. മരണത്തില്‍ ഉത്രയുടെ മാതാപിതാക്കള്‍ ദുരൂഹത ആരോപിക്കാന്‍ കാരണം ശീതീകരിച്ച മുറിയുടെ ജനലും കതകും അടച്ചിട്ടിരുന്നിട്ടും ഉഗ്രവിഷമുള്ള പാമ്പ് എങ്ങനെ അകത്ത് കടന്നു എന്നതാണ്. ഇതിനു പുറമേ, മാര്‍ച്ച് മാസത്തില്‍ ഭര്‍ത്താവ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ വെച്ചും യുവതിയ്ക്ക് വിഷം തീണ്ടിയിരുന്നു. അന്വേഷണ സംഘത്തിന് സൂരജിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ചില പാമ്പുപിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി തെളിവുകള്‍ ലഭിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഉത്രയുടെ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ ആരോ മാര്‍ച്ച് 2ന് രാവിലെ തുറന്നതായി കണ്ടെത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top