തെന്നിന്ത്യന്‍ സിനിമയിലെ നടിമാരായ സജ്ഞന ഗില്‍റാണിയും നിക്കി ഗില്‍റാണിയും. മലയാളികള്‍ക്ക് കൂടുതല്‍ പരിചയം നിക്കി ഗില്റാണിയെയാണ്. മലയാളത്തിലാണ് നിക്കി കൂടുതല്‍ അഭിനയിച്ചതെങ്കില്‍ തമിഴിലും തെലുങ്കിലുമായിരുന്നു സജ്ഞന അഭിനയിച്ചത്. മലയാളത്തില്‍ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അത് വിജയം നേടിയില്ല. ഇപ്പോള്‍ സഞ്ജന വിവാഹിതയാകാന്‍ പോകുന്നുവെന്ന് വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്.
താന്‍ ഈ വര്‍ഷം തന്നെ വിവാഹിതയാവുമെന്ന് ഒരു അഭിമുഖത്തില്‍ സഞ്ജന വ്യക്തമാക്കിയിരുന്നു. തനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ടെന്നും താരം വൈലിപ്പെടുത്തിയിരുന്നു. എന്നാല്‍ അയാളെ തന്നെയാണോ വിവാഹം കഴിക്കുക എന്നത് പറയാനാകില്ലെന്നും സഞ്ജന വ്യക്തമാക്കി.

വധുവിനെ കണ്ടെത്തുന്നതിന് വേണ്ടി നടന് ആര്യ നടത്തിയ എങ്കെ വീട്ടുമാപ്പിളെ എന്ന പരിപാടിയോട് സാമ്യമുള്ള ‘മുജ്സെ ശാദി കരോഗേ’ എന്ന റിയാലിറ്റി ഷോയിലടെ സഞ്ജന ശ്രദ്ധിക്കപ്പെട്ടിരുന്നു. നടനും മോഡലുമായ പറാസ് ഛബ്രക്കിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്ന് സഞ്ജന വ്യക്തമാക്കിയിരുന്നു.
‘ഈ ഷോ എന്നെ സംബന്ധിച്ചിടത്തോളം അഡ്വെഞ്ചര്‍ ആണ്. ബിഗ് ബോസ് കഴിഞ്ഞ സീസണ് ഞാന്‍ കാണാറുണ്ടായിരുന്നു. പറസിനെ എനിക്ക് ഇഷ്ടമാണ്. എന്നായാലും വിവാഹം കഴിക്കണം. എന്ത് കൊണ്ട് അതിപ്പോ ആയികൂടാ എന്നായിരുന്നു തമാശരൂപേണ സഞ്ജന ചോദിച്ചത്.

ഇത്തരം ഒരു ഷോയിലൂടെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതില്‍ കുടുംബത്തിന്റെ അഭിപ്രായം എന്താണെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി നടി കൊടുത്തിരുന്നു. ഞാന്‍ എന്ത് തീരുമാനം എടുത്താലും കുടുംബത്തിന്റെ പിന്തുണ ഉണ്ടാകുമെന്നായിരുന്നു സഞ്ജന പ്രതികരിച്ചത്.
