Entertainment

ഇന്ന് മുതല്‍ ഞാന്‍ ഒരു സ്വതന്ത്ര ചലച്ചിത്ര നിര്‍മ്മാതാവാണ്, ഇഷ്ടമുള്ള പ്ലാറ്റ്ഫോമില്‍ സിനിമപ്രദര്‍ശിപ്പിക്കും; ലിജോ ജോസ് പെല്ലിശ്ശേരി

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ വിമര്‍ശനവുമായി ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കി ലൂടെയാണ് അദ്ദേഹം വിമര്‍ശനവുമായി രംഗത്തെത്തിയത്.

ജോലി ചെയ്യരുതെന്ന് ആരും പറയരുതെന്നും കലാകാരന്‍മാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യരുതെന്നും ലിജോ ജോസ് ഇന്ന് മുതല്‍ താന്‍ സ്വതന്ത്ര സംവിധായകന്‍ കൂടിയാണെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.

ആയതിനാല്‍ തനിക്ക് ഇഷ്ടമുള്ള പ്ലാറ്റ്‌ഫോമില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി. എന്നെ സംബന്ധിച്ചിടത്തോളം സിനിമ പണം സമ്പാദിക്കുന്ന യന്ത്രമല്ല, മറിച്ച് തന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമാണെന്നും അദേഹം കുറിപ്പില്‍ പങ്കുവെച്ചു.

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുതിയ സിനിമയുടെ പോസ്റ്റര്‍ ലിജോ പുറത്തുവിട്ടിരുന്നു. എ എന്നാണ് സിനിമയുടെ പേര്. ജൂലായ് ഒന്നിന് ചിത്രീകരണം ആരംഭിക്കുമെന്നും ലിജോ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാ ആരാടാ തടയാന്‍’ എന്നും സംവിധായകന്‍ ഫേയ്‌സ്ുക്കിലൂടെ ചോദിച്ചിരുന്നു.

Most Popular

To Top