Entertainment

ഇത് പഴയ മോളി ചേച്ചിയല്ല, കിടിലന്‍ മേയ്‌ക്കോവറില്‍ മോളി കണ്ണമാലി; ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടി

മോളി കണ്ണമാലി എന്ന് അഭിനേത്രി സിനിമ സീരിയലുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ നടിയാണ്. ചവിട്ടു നാടക അഭിനേതാവായിരുന്ന മോളി അവിചാരിതമായാണ് സിനിമയിലേയ്ക്ക് എത്തിയത്.

ദുരവസ്ഥയും പട്ടിണിയുമൊക്കെ സഹിച്ച് വലിയ ദുരവസ്ഥ യിലൂടെ കടന്നുപോയ മോളി ചേച്ചിയെ പലരും അതില്‍ നിന്നെല്ലാം കൈപിടിച്ച് ഉയര്‍ത്തി. ഇപ്പോള്‍ താരം പുതിയ ലുക്കില്‍ വന്ന് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

ആരോഗ്യ മാസികയ്ക്കായാണ് താരം വന്‍ മേയ്‌ക്കോവറില്‍ വന്ന് ഞെട്ടിച്ചിരിക്കുന്നത്. മോഡേണ്‍ ലുക്കില്‍ വളരെ സുന്ദരിയായിട്ടാണ് മോളി ചേച്ചി എത്തിയിരിക്കുന്നത്.

അമേരിക്കയിലും മറ്റും കറുത്ത വർഗക്കാർക്കു എതിരെ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ ഉള്ള പ്രധിഷേധ സൂചകം ആയിട്ട് ആണ് ഈ ലക്കത്തിൽ ഇങ്ങനെ ഒരു കവർ ഇമേജ് ആയി ആരോഗ്യ മാസിക വന്നിരിക്കുന്നത് എന്നത് വ്യക്തം.

മനോരമയുടെ ആരോഗ്യ മാസികയുടെ കവർ ഇമേജിൽ ആണ് ചേച്ചി ഇപ്പോൾ സ്ഥാനം പിടിച്ചിരിക്കുന്നത്. മുകളിൽ കാണുന്ന ചിത്രം ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.

Most Popular

To Top