വാണി വിശ്വനാഥ് 1986-ില് പുറത്തിറങ്ങിയ ‘മണ്ണുക്കുള്‍ വൈരം’ എന്ന സിനിമയിലൂടേ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ്. ‘ആക്ഷന്‍ ക്വീന്‍’ എന്ന വിളിപ്പേരും മലയാളത്തിലും നിരവധി സിനിമകളില്‍ അഭിനയിച്ച താരത്തിന് ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരില്‍ നിന്നും മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും മലയാളത്തിലെ എല്ലാ സൂപ്പര്‍താരങ്ങളുടെയും നായികയായി തിളങ്ങി നിന്ന താരത്തിന് ലഭിച്ചിട്ടുണ്ട്.
താരം മലയാള ഭാഷക്ക് ഒപ്പം തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരം നടനായ ബാബുരാജിനെയാണ് വിവാഹം ചെയ്തത്. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്ത വാണി വിശ്വനാഥ് തെലുങ്ക് ദേശം പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയാണ്. ഇപ്പോള്‍ സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ സജീവയായിരുന്ന താരം ജീവിതത്തിലും ഇത്തരത്തില്‍ അനുഭവം ഉണ്ടെന്ന് തുറന്ന് പറഞ്ഞു.

വാണി വിശ്വനാഥിന്റെ വാക്കുകളിലേക്ക്,
‘മദ്രാസില്‍ വെച്ചായിരുന്നു സംഭവം. രാവിലെ നടക്കാന്‍ പോയ ശേഷം തിരികെ മടങ്ങും വഴി പാല് പൊടി തീര്‍ന്നുവെന്ന് അമ്മ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് പാല് പൊടി വാങ്ങി തിരികെ നടന്നപ്പോള്‍ ഒരു ഇന്‍ഡിക്ക കാര്‍ സ്പീഡില്‍ വന്ന് എന്നെ ഇടിച്ചു. നോക്കിയപ്പോള്‍ അതിന് അകത്ത് ഇരുന്നവര്‍ ചിരിക്കുകയായിരുന്നു. കാറിന്റെ മിറര്‍ കൈയില്‍ തട്ടിയതിനാല്‍ വേദന എടുത്തു. വേദനകൊണ്ട് ചീത്ത വിളിച്ചപ്പോള്‍ അവര്‍ ഗൗനിക്കാതെ മുന്നോട്ട് പോയി.
എന്നാല്‍ കാര്‍ അല്പം മുന്നോട്ട് പോയപ്പോള്‍ ട്രാഫിക്കില്‍ അകപ്പെട്ടു പോയി. ആ അവസരം എനിക്ക് ദൈവമായി പ്രതികരിക്കാന്‍ തന്ന അവസരമാണെന്ന് തോന്നി. ഞാന്‍ ഓടി ചെന്ന് കൈയിലെ ഹോര്‍ലിക്സ് കുപ്പിവച്ച് കാറിന്റെ മിററില്‍ അടിച്ചു. രണ്ടാമത്തെ അടിയില്‍ മിറര്‍ പൊട്ടി. അയാളെ ഉടനെ കോളറില്‍ കയറി പിടിച്ച് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും ആള് കൂടി. ആളുകള്‍ ഇടപെട്ട് രംഗം ശാന്തമാക്കി.’
