Entertainment

ആൺ തുണയില്ലാത്തത് ഒരു കുറവ് തന്നെയാണ് എന്ന് സമ്മദിച്ഛ് രഞ്ജിനി ഹരിദാസ്

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന ജനപ്രിയ സംഗീത പരിപാടിയില്‍ അവതാരികയായെത്തി മലയാളികള്‍ക്ക് ഒന്നടങ്കം പരിചിതയായ താരമാണ് രഞ്ജിനി ഹരിദാസ്. മഗ്ലീഷില്‍ സംസാരിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരം അവാര്‍ഡുഷോകളും പരസ്യങ്ങളുമൊക്കെ ചെയ്തിട്ടുണ്ട്.

മാത്രമല്ല, താരം ബിഗ്‌ബോസിനെ ഒരു കണ്ടസ്റ്റന്റുമായിരുന്നു. താരത്തിന് നായകളോടുള്ള സ്‌നേഹവും എല്ലാവര്‍ക്കും അറിയാവുന്നതാണ്.

പലതരം വിമര്‍ശനങ്ങല്‍ രജ്ഞിനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ നിര്‍ഭയം നേരിട്ട് തന്റെ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന വ്യക്തിയാണ് രജ്ഞിനി ഹരിദാസ്. താരം ബിഗ്‌ബോസില്‍ തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.

കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടപ്പെട്ട രജ്ഞിനിയെ വളര്‍ത്തിയത് അമ്മയും അപ്പൂപ്പനും കൂടിയായിരുന്നു. തന്റെ ക്ലാസ്സിലുള്ള മറ്റ് കുട്ടികളുടെ അച്ഛനെയും അമ്മയെയും കാണുമ്പോള്‍ ദേഷ്യവും സങ്കടവും വരാറുണ്ടെന്നും അത് തനിക്ക് അച്ഛന്‍ നഷ്ടപ്പെട്ടത് കൊണ്ടുള്ള സങ്കടമായിരുന്നുവെന്നും രഞ്ജിനി പറയുന്നു.

തന്റെ ഇപ്പോഴത്തെ സ്‌റ്റേജില്‍ താന്‍ വളരെ സുരക്ഷിതയാണെന്നും എന്നാല്‍ ആണ്‍ തുണയില്ലാത്തത് ഒരു കുറവ് തന്നെയാണ് ആ കുറവ് തന്നെ വേട്ടയാടുന്നുണ്ടെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു.

Most Popular

To Top