Entertainment

ആസിഫ് അലിയും നിവിൻ പൊളിയും ഒന്നിക്കുന്നു. ആകാംഷയോടെ ആരാധകർ.

എബ്രിഡ് ഷൈൻ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. ചിത്രത്തിൽ പ്രമുഖ നടന്മാരായ നിവിൻ പോളിയും ആസിഫലിയും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് . ചിത്രത്തിൻറെ പൂജയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗം ആയിട്ടുണ്ട് . എബ്രിഡ് ഷൈൻ ആണ് ആദ്യ ക്ലാപ് നൽകികൊണ്ട് ചിത്രത്തിന് ആരംഭം കുറിച്ചത്.

ചിത്രത്തിലേ നായികാവേഷം കൈകാര്യം ചെയ്യുന്നത് ശാൻവി ശ്രീവാസ്തവ ആണ്. താരക് എന്ന കന്നഡ ചിത്രത്തിലൂടെ ജനശ്രെദ്ധ നേടിയ താരമാണ് ശാൻവി. പ്രശസ്ത എഴുത്തുകാരൻ എം മുകുന്ദൻറെ കഥയുടെ പ്രേമേയത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും എല്ലാം എബ്രിഡ് ഷൈൻ ആണ് നിർവഹിക്കുന്നത് .

ചിത്രത്തിൻ്റെ പ്രധാന ചീത്രീകരണ സ്ഥലം ജയ്പൂർ ആണ്. ജയ്പൂരിൽ ഉള്ള ഷൂട്ടിംഗ് പൂർത്തികരിച്ചിട്ട് മാത്രമേ സംഘം കേരളത്തിലേക്ക് തിരികെ എത്തുകയുള്ളൂ . ചിത്രത്തിന്റെ ഏറ്റവും പ്രധാനമുള്ള രംഗങ്ങൾ എല്ലാം തന്നെ രാജസ്ഥാനിൽ ആണ് പകർത്തുന്നത് എന്നാണ് റിപ്പോർട്ട്‌ . ശാന്തി മാസ്റ്ററുടെ കൊറിയോഗ്രാഫിയിൽ ആണ് ചിത്രം ഒരുങ്ങുന്നത്.

ഒരുപാട് ചിത്രങ്ങളാണ് അണിയറയിൽ ആസിഫ് അലിയുടെതായി ഒരുങ്ങുന്നത്. . രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നത് ആസിഫ് അലി ആണ്. ഒരു പോലീസ് ഓഫീസറായാണ് ആസിഫലി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ . നിവിൻ പോളി നായകൻ ആയി എത്തിയ തുറമുഖം എന്ന ചിത്രം റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശനത്തിനൊരുങ്ങുക ആണ്. അതിനുപുറമേ കുറെയേറെ ചിത്രങ്ങൾ അണിയറയിൽ തരത്തിനായി ഒരുങ്ങുന്നു എന്നാണ് വാർത്തകൾ.

Most Popular

To Top