‘കുട്ടി മാമാ ഞാന്‍ ഞെട്ടി മാമാ’ എന്ന ഡയലോഗ് ഇപ്പോള്‍ പറയേണ്ട അവസ്ഥയാണ് തെന്നിന്ത്യന്‍ നടിയായ താപ്സി പന്നുവിന്. തനിക്ക് ലഭിച്ച വൈദ്യുതി ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് താരം. സാധാരണയിലും അധികമാണ് ഇത്തവണ എല്ലാവര്ക്കും വന്നിരുന്ന കറന്റ് ബില്ല്. പക്ഷേ പ്രമുഖര്‍ക്ക് ഇത്തരത്തില്‍ വന്നാല്‍ അത് സ്വഭാവികമായും വാര്‍ത്തയാണല്ലോ. അതാണിവിടെയും സംഭവിച്ചത്.
വളരെ വലിയ തുകയാണ് തനിക്ക് വന്നത് എന്നാണ് തപ്സി പറയുന്നത്. താപ്സിയുടെ മഹാരാഷ്ട്രയിലുള്ള അപ്പാര്‍ട്ട്മെന്റിലാണ് ഈ തുക കരണ്ട് ബില്ലായി എത്തിയിരിക്കുന്നത്.
ഇതില്‍ അതിശയിപ്പിക്കുന്ന കാരയമെന്തെന്നാല് ആ അപ്പാര്‍ട്ട് മെന്റില്‍ ആരും താമസിക്കുന്നില്ല എന്നുള്ളതാണ്. ജൂണില്‍ 36,000 രൂപയാണ് ലഭിച്ച ബില്‍ എന്നാണ് തപ്സി പറയുന്നത്. സാധാരണയില്‍ നിന്ന് പത്തിരട്ടി ബില്‍ ആണ് കറന്റ് ചാര്‍ജ് ആയി വന്നിരിക്കുന്നത്.

ഏപ്രിലില്‍ 4390 ആയിരുന്നു ബില്‍. മെയില്‍ 3850. അപാര്ട്മെന്റില് പുതുതായി ഉപയോഗിക്കുന്നതോ വാങ്ങിയതോ ആയ ഉപകരണങ്ങളാണ് കറന്റ് ബില്‍ വര്‍ദ്ധിക്കാന്‍ കാരണം. ആ അപാര്ട്മെന്റില് ആരും താമസിക്കുന്നില്ലെന്നും വൃത്തിയാക്കാനായി ഒരിക്കല്‍ മാത്രമേ അവിടെ പോയിട്ടുള്ളൂവെന്നും തപ്സി പറയുന്നു.
തങ്ങളുടെ അപാര്ട്മെന്റില് വേറേ ആരോ കഴിയുന്നുണ്ടെന്നും അത് കണ്ടെത്താന്‍ സഹായിക്കണമെന്നും പരിഹാസ രൂപേണ തപ്സി പറഞ്ഞു. ലോക്ക് ഡൌണില്‍ താന്‍ എന്ത് ഉപകരണങ്ങളാണ് വാങ്ങിയത് ഇത്രയും വലിയ കറന്റ് ചാര്‍ജ് വരാന്‍ എന്നും തപ്സി ചോദിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ബില്ലിന്റെ ഫോട്ടോ സഹിതം തപ്സി ഷെയര്‍ ചെയ്തിട്ടുണ്ട്.
