മലയാളികള്‍ക്ക് സുപരിചിതയായ സീരിയല്‍ നടിയാണ് സരിത ബാലകൃഷ്ണന്. സ്ത്രീ ജന്മം എന്ന സീരിയലിലെ സുജ എന്ന വേഷം പ്രേക്ഷകര്‍ക്കും തനിക്കും ഒരുപാട് ഇഷ്ടമുള്ള വേഷം ആയിരുന്നു. വിവാഹത്തിന് ശേഷം സീരിയല്‍ സജീവല്ല ഇവര്‍.
ഒരു സീരിയല്‍ വേഷത്തിലൂടെ ആളുകള്‍ തനിക്ക് ഒരു പേര് നല്‍കിയെന്നും തന്നെ എല്ലാവരും വാറ്റുകാരി എന്നാണ് വിളിക്കുന്നതെന്നും താരം പറയുന്നു.

എന്നാല്‍ താന്‍ ചാരായം വറ്റിയിട്ടില്ലെന്നും സ്ത്രീ ജന്മം എന്ന സീരിയലില്‍ വാറ്റുകാരി സുജ എന്നായിരുന്നു കഥാപാത്രത്തിന്റെ പേരെന്നും താരം പറയുന്നു. ഒരു പക്ഷേ, ആ കഥാപാത്രത്തില്‍ കൂടി ശ്രദ്ധ നേടിയത് കൊണ്ടാകാം ആളുകള്‍ അങ്ങനെ വിളിക്കുന്നത്. സത്യത്തില്‍ താന്‍ ചാരായം നേരിട്ട് കണ്ടിട്ട് പോലുമില്ലെന്ന് താരം പറഞ്ഞു.
ഷോപ്പിങ്ങിനോ മറ്റോ പോകുമ്പോള്‍ ദേ വാറ്റുകാരി പോകുന്നു എന്നാണ് ആളുകള്‍ പറയുന്നത്. ആദ്യമൊക്കെ കേള്‍ക്കുമ്പോള്‍ ചെറിയ വിഷമമുണ്ടായിരുന്നു പക്ഷേ ആ കഥാപാത്രം പ്രേക്ഷകരെ അത്രക്ക് പിടിച്ചു നിര്‍ത്തിയത് കൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ സന്തോഷമുണ്ടെന്ന് സരിത പറയുന്നു.
