Viral

ആറ് മിനിറ്റ് വീഡിയോ ഒറ്റ ടേക്കില്‍ ഓക്കെയാക്കി നാടക താരം മരിയ; ഒറ്റ ദിവസത്തിൽ ഒരു മില്യൺ കാശ്ചകാർ.

ഓരോ ദിവസം കഴിയുംതോറും പുതിയ പുതിയ താരങ്ങള്‍ ടിക് ടോക്കിലൂടെ വൈറലാവുകയാണ്. ഇന്നലെ ഐശ്വര്യറായിയുടെ അപരയായിരുന്നെങ്കില്‍ ഇന്ന് ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ ഒരു രംഗം ഒറ്റ ടേക്കില്‍ ഓക്കെയാക്കി അവതരിപ്പിച്ചിരിക്കുന്ന ഒരു നാടക താരം.

അരയന്നങ്ങളുടെ വീട് എന്ന പരമ്പരയില്‍ കൂടി മിനി സ്‌ക്രീനിലേയ്ക്ക് കടന്ന് വന്ന മരിയ പ്രിന്‍സാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചിന്താവിഷ്ടയായ ശ്യമള സിനിമയിലെ ശ്യാമളനെയാണ് മരിയ പ്രിന്‍സ് എന്ന താരം അനുകരിച്ചത്. ആറ് മിനിറ്റ് അടങ്ങുന്ന രംഗങ്ങളാണ് ഒറ്റടേക്കില്‍ മരിയ പുനരവതരിപ്പിച്ചത്.

ലിപ് മൂവ്‌മെന്റും മുഖത്ത് വരുന്ന ഓരോ ഭാവങ്ങളും കിറു കൃത്യമായിട്ടാണ് മരിയ ചെയ്തിരിക്കുന്നത്. എന്തയാലും മരിയയുടെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മരിയ ചില്ലറക്കാരിയൊന്നുമല്ല, പ്രൊഫഷണല്‍ നാടക വേദിയിലെ നാടക നടിയാണ് താരം. താരത്തിന് കൂട്ടായി ഭര്‍ത്താവും നാടക നടനുമായ പ്രിന്‍സുമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top