സിനിമകളിലും സീരിയലുകളിലും വ്യത്യസ്ത വേഷങ്ങള്‍ ചെയ്ത വീണ നായര്‍ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്. ബിഗ്ബോസ് ടുവിലെ പ്രധാന മത്സരാര്‍ത്ഥിയായിരുന്ന താരം ഷോയില്‍ പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ബിഗ്ബോസിലെ മറ്റുള്ളവരെക്കുറിച്ച്് താരം പറയുകയാണിപ്പോല്. ഇന്സ്റ്റയിലൂടെയുള്ള പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് താരം പ്രിയപ്പെട്ടവരെക്കുറിച്ച് പറയുന്നത്.

ബിഗ് ബോസിന്റെ അവസാനം വരെ ഉണ്ടായിരുന്നവരില്‍ ആരാണ് ടൈറ്റില്‍ വിന്നറാകാന്‍ സാധ്യതയെന്ന ചോദ്യത്തിന് ഫുക്രുവിന്റെ പേരാണ് വീണ പറഞ്ഞിരിക്കുന്നത്. ‘എല്ലാവരും പൊളിയായിരുന്നു. ചാന്‍സ് കൂടുതല്‍ ഫുക്രുവിന് തന്നെ. കൊച്ച് ചെറിയ പൊളിയല്ലേ’ എന്നും വീണ പറയുന്നു. ആര്യ തന്റെ ചങ്കായിരുന്നുവെന്നും താരം പറയുന്നു. സുജോ വീട്ടിലേക്ക് വന്നതോടെ ആളാകെ മാറി. വ്യക്തിപരമായി അവന് നല്ല പയ്യനാണ്. ചക്കരയാണെന്നും നടി പറഞ്ഞു.
ബിഗ് ബോസില്‍ നിന്നും വലിയ വഴക്ക് ഉണ്ടാക്കിയതിനാല്‍ അമൃതയോട് ദേഷ്യം ഉണ്ടോ എന്നുള്ള ചേദ്യത്തിന് ‘അമൃത എന്നല്ല, ആരോടും ദേഷ്യമില്ലെന്നും ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ കുറച്ച് ദിവസം ദേഷ്യം ഉണ്ടായിരുന്നു. അമൃത സൂപ്പര്‍ അല്ലേ, ഇപ്പോഴും സ്നേഹം മാത്രമാണ്’. അമൃതയും അഭിരാമിയും പൊളിയാണ്. അമൃത ഗംഭീര സിംഗര്‍, നല്ല അമ്മയൊക്കെ ആണ്. അഭി ചക്കരയാണ് എന്നിങ്ങനെയായിരുന്നു താരം പറഞ്ഞത്.

ബിഗ് ബോസില്‍ നിന്നും കിട്ടിയ സൗഹൃദങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതില്‍ ഒന്നാണ് എലീന. ചക്കരയാണ്. ഹൗസിനുള്ളില്‍ നിന്നും ഇവള് ഫേക്ക് ആണെന്ന് പറഞ്ഞതില്‍ ഞാന്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. ഇത്ര സനേഹമുള്ള റിലേഷന്‍ഷിപ്പില്‍ ഇത്രയും സത്യസന്ധതയുള്ള മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. മഞ്ജു പത്രോസും സൂപ്പറാണെന്നും വീണ പറഞ്ഞു. ബിഗ്ബോസില്‍ നിന്ന ലഭിച്ച തുക കൊണ്ട് തന്റെ കടം വീട്ടാന്‍ കഴിഞ്ഞെന്നും താരം വ്യക്തമാക്കി.
