Entertainment

ആരാധകന്റെ കമന്റിൽ ഇഷ്ടപ്പെടാതെ അയാളുടെ അമ്മയ്ക്ക് വിളിച്ചു ദൃശ്യത്തിലെ വരുൺ

.

ദൃശ്യം എന്ന ചിത്രത്തിലേ വരുൺ പ്രഭാകർ ആയി മലയാളികള്‍ക്ക് എല്ലാം സുപരിചിതനായ താരമാണ് റോഷന്‍ ബഷീര്‍. ദൃശ്യത്തിലെ വരുൺ എന്നാ കഥാപാത്രം ആയിരുന്നു നടന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ദൃശ്യം റീമേക്കുകളിലും റോഷന്‍ ബഷീര്‍ തന്നെയായിരുന്നു വരുൺ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്.. സിനിമയില്‍ ഇപ്പോള്‍ നിറ സാന്നിധ്യം അല്ല എങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യം ആണ് റോഷന്‍.
ദൃശ്യത്തില്‍ വില്ലൻ കഥാപാത്രം ആയ വരുണ്‍ എന്നും ആളുകൾ മനസ്സിൽ നിറഞ്ഞു നിന്ന കഥാപാത്രം ആണ് .

2013ല്‍ ദൃശ്യത്തില്‍ അഭിനയിക്കുമ്പോള്‍ റോഷൻ ഒരു 22 കാരൻ ആയിരുന്നു. സിനിമയില്‍ സിദ്ധിഖിന്റെയും ആശാ ശരത്തിന്റെയും മകൻ ആയ കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ചെറുപ്പക്കാരൻ ആയി ആണ് റോഷന്‍ ബഷീര്‍ എത്തിയത് . ദൃശ്യത്തിലെ റോഷന്റെ അഭിനയമികവ് എടുത്തു പറയേണ്ട ഒന്നായിരുന്നു.

. സിനിമജീവിതത്തിന്റെ തുടക്കത്തിൽ ഒരു നടൻ എന്ന നിലയിൽ ഏറ്റവും മനോഹരം ആയ അഭിനയസാധ്യത ഉള്ള വേഷമായിരുന്നു താരത്തിനു ലഭിച്ചത്. ദൃശ്യം നൽകിയ ഭാഗ്യത്തിന്റെ പ്രതിഫലനം ആയി തമിഴിലും തെലുങ്കിലും റോഷന്‍ ബഷീറിനു മികച്ച അവസരങ്ങൾ ലഭിച്ചു. പ്ലസ്ടു എന്ന ചിത്രത്തിൽ നായകൻ ആയി ആയിരുന്നു റോഷന്‍ ബഷീര്‍ മലയാളത്തില്‍ ചുവട് വയ്ക്കുന്നത്.. 2010ലായിരുന്നു റോഷന്റെ ആദ്യ നായകചിത്രം ആയ പ്ലസ്ടു പുറത്തിറങ്ങിയത്. എന്നാൽ അത്‌ പ്രതീക്ഷിച്ച വിജയം നേടിയില്ല.
അതിന് ശേഷം ബാങ്കിങ്ങ് അവേഴ്സ്, റെഡ് വൈന്‍, ഇന്നാണ് ആ കല്യാണം, കൊളംമ്പസ്, കുബേര രാശി, വിജയ് ചിത്രമായ ഭൈരവ, മൂന്ന് രസിഗര്‍കള്‍ തുടങ്ങിയ സിനിമകളിൽ ഒക്കെ റോഷന്‍ ബഷീറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു .


പുതിയ ഒരു സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ താരം പോസ്റ്റ്‌ ചെയ്തപ്പോൾ അതിന് അഭിപ്രായം പറഞ്ഞ ഒരു പ്രേക്ഷകന് താരം കൊടുത്ത മറുപടിയാണ് ഇപ്പോൾ തരംഗം ആയിരിക്കുന്നത് . ദൃശ്യത്തിൽ വരുണിനെ കുഴിച്ചിട്ടതിന്റെ ഓർമയിൽ ആണ് ഓരോ പ്രേക്ഷകരും.
അതിന്റെ ഹാങ്ങ്‌ ഓവറിൽ ഒരു പ്രേക്ഷകൻ കമന്റ് ചെയ്തത്

‘ഇതിലും കുഴിയിൽ തന്നെ ആണൊടെ’ എന്ന് ആയിരുന്നു.

ഈ അഭിപ്രായത്തിൽ ദേഷ്യം തോന്നിയ താരം അതിന് മറുപടിയായി ‘അല്ലേടാ നിന്റെ അമ്മേടെ നെഞ്ചത്ത്’ എന്നാണ് മറുപടി നൽകിയത് .

സംഭവം വാർത്ത ആയപ്പോൾ റോഷൻ ആ കമന്റ് സ്വന്തം ആയി നീക്കം ചെയ്യുകയും ചെയ്തു .
നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍ എന്ന് പലർക്കും അറിയില്ല . കോഴിക്കോട് സ്വദേശി ആണ് താരം. മേലെ വാര്യത്തെ മാലാഖകുട്ടികള്‍, കല്യാണപ്പിറ്റേന്ന്, ഇമ്മിണി നല്ലൊരാള്‍, കുടുംബ വിശേഷങ്ങള്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ ആളുകൾക്ക് സുപരിചിതനായ നടൻ ആണ് കലന്തന്‍ ബഷീര്‍.

Most Popular

To Top