ചിന്നം വിളിച്ച്, കൊമ്പു കുലുക്കി ആന ഇറങ്ങുന്ന ഒരു ക്ലാസ്സ് മുറി. പശുവും, ആടും, കുരങ്ങനും, പുലിയും ഒക്കെ നേരിട്ട് വരും. കണ്ടുകൊണ്ട്, ആസ്വദിച്ചുകൊണ്ട് പഠിക്കാം. സൂര്യചന്ദ്രന്മാരും, നക്ഷത്രങ്ങളും, ഭൂഖണ്ഡങ്ങളും എല്ലാം കണ്മുന്നില് കാണാം. ഓരോ സവിശേഷതയും കണ്ടറിയാം.
മലപ്പുറം മൂര്‍ഖനാട് എഇയുപി സ്കൂളിലാണ് ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരുക്കുന്നത്. സ്കൂളിന്റെ യുട്യൂബ് ചാനലിലൂടെയും, വാട്ട്സാപ്പ് മുഖേനയുമാണ് ഇത്തരം ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തുന്നത്. വിദ്യാലയത്തിന്റെ തന്നെ അദ്ധ്യാപകനായ ശ്യാമിന്റേതാണ് ഈ പുതിയ വിദ്യാഭ്യാസ രീതിയിന്റെ കരങ്ങള്‍.
‘ചില വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന ഓഗ്മെന്റ് ജിഫുകളുടെയും ഓണ്‍ലൈന്‍ ആപ്പുകളുടെയും സഹായത്തോടെ ആണ് അദ്ധ്യാപകര്‍ ഇത് കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. വിദ്യാലയത്തിന്റെ ഓണ്‍ലൈന്‍ യുട്യൂബ് ചാനലിലൂടെയും, പിടിഎ വാട്ട്സാപ്പ് ഗ്രൂപ്പുകളുടെയും സഹായത്തോടെ കുട്ടികളുടെ കൈകളില്‍ എത്തിക്കുന്നു.’ ശ്യാം സാര്‍ പറഞ്ഞു.
കണ്ടും കേട്ടും ശീലിച്ച പഠനരീതിയില്‍ നിന്നും മാറിയുള്ള ഓഗ്മെന്റഡ് റിയാലിറ്റി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്കും ആവേശകരമായി മാറിയിട്ടുണ്ട്. രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും പെരുത്ത് സന്തോഷം.
Cover Image: 24 News
