Entertainment

ആദ്യമായി കണ്ടപ്പോൾ കുത്തിന് പിടിച്ച് തല്ലിയൊടിക്കുമെന്ന് ഭീഷണി; പിന്നീട് ആരും കൊതിക്കുന്ന സൗഹൃദം: മോഹൻലാൽ എംജി ശ്രീകുമാർ കൂട്ടുകെട്ട് തുടങ്ങിയത് ഇങ്ങനെ

മോഹന്‍ലാലും എം.ജി ശ്രീകുമാറും തമ്മിലുള്ള സുഹൃത്ത് ബന്ധം പ്രത്യേകിച്ച് പറയേണ്ടതില്ല. മോഹന്‍ ലാലിന്റെ മിക്ക സിനിമകളിലും പാടിയിട്ടുള്ളത് എംജി ശ്രീകുമാറാണ്. എം.ജി ഇപ്പോള്‍ ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ്.

ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് ഒരു സംഘര്‍ഷത്തിലൂടെയാണെന്നാണ് എംജി പറയുന്നത്. കോളേജ് കാലത്ത് തിരുവനന്തപുരത്ത് നടന്ന പുഷ്പ മേളയ്ക്കിടെയാണ് ലാലും ശ്രീകുമാറും തമ്മില്‍ അടിയുണ്ടാകുന്നത്.

എം. ജി ശ്രീകുമാര്‍ പഠിക്കുന്ന ആര്‍ട്സ് കോളജിലെ ഒരു പയ്യന്‍ മോഹന്‍ലാലിന്റെ എം.ജി കോളജിലെ ഒരു പെണ്‍കുട്ടിയെ കമന്റടിച്ചതാണ് വിഷയമായത്. സംഭവം അറിഞ്ഞെത്തിയ മോഹന്‍ലാലിന്റെ മുന്നില്‍ എം.ജി പെട്ടു. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും ആവര്‍ത്തിച്ചാല്‍ ഏഴായി ഒടിക്കുമെന്ന് ലാല്‍ ഭീഷണി മുഴക്കി.

ആ കണ്ട് മുട്ടലിന് ശേഷമാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. താന്‍ സിനിമയില്‍ പാടിത്തുടങ്ങിയിട്ട് നാല്‍പതു വര്‍ഷമായെന്നും അതില്‍ തൊണ്ണൂറു ശതമാനം പാട്ടുകളും പാടിയത് ലാലിന്റെ സിനിമകള്‍ക്കു വേണ്ടിയാണ്. കൂലി എന്ന ചിത്രത്തില്‍ രവീന്ദ്രന്‍ മാസ്റ്ററിന്റെ സംഗീതത്തിലാണ് ഞാന്‍ ആദ്യമായി പാടിയത്.

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, താളവട്ടം, ചിത്രം, വന്ദനം തുടങ്ങിയവയായിരുന്നു ലാലിന്റെ അന്നത്തെ പ്രധാന സിനിമകള്‍. ചെന്നൈയില്‍ വച്ചായിരുന്നു ആ പാട്ടുകളുടെയൊക്കെ റെക്കോര്‍ഡിങ്. എന്റെ ഓര്‍മ ശരിയാണെങ്കില്‍ താളവട്ടത്തിലെ പൊന്‍വീണേ എന്ന ഗാനമാണ് ഞാന്‍ ആദ്യമായി ലാലിനു വേണ്ടി പാടിയതെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

Most Popular

To Top