ലോക്ക്ഡൗണ്‍ പലരുടെയും പല സ്വഭാവങ്ങളും മാറ്റി. പലരും ദുശ്ശീലങ്ങളൊക്കെ മാറ്റിവെച്ച് പ്രകൃതിയിലേക്കും, വ്യായാമത്തിലേക്കും മറ്റും തിരിഞ്ഞു. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് നടനും മുന്‍ എം.പിയുമായ ഇന്നസെന്റ് തുറന്നു പറഞ്ഞിരിക്കുകയാണ്.
തന്റെ കുശുമ്പും അസൂയയും മാറ്റി വേച്ച് നല്ലമനുഷ്യനായെന്നാണ്. നന്നായി കുമ്പസാരിക്കാന്‍ കഴിയാറുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. കുറച്ചു വര്സങ്ങള്ക്ക് മുമ്പ് താനും മമ്മൂട്ടിയും അമിതാഭ് ബച്ചനും ദേശീയ അവാര്‍ഡില്‍ നോമിനേറ്റ് ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം ഓർത്തു. ‘പത്താം നിലയിലെ തീവണ്ടി’ വഴിയാണ് ഇന്നസെന്റ് നോമിനേഷനില്‍ എത്തിയത്. അന്ന് ഇന്നസെന്റ് പുറത്തായപ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥിച്ചത് അമിതാഭ് ബച്ചന് വേണ്ടി ആയിരുന്നു അത്രേ. അത് മമ്മൂട്ടിയ്ക്ക് കിട്ടരുത് എന്ന അസൂയ കൊണ്ട് മാത്രം ആയിരുന്നുവത്രെ.
അസൂയയുടെ ഭാഗം മാറ്റി വെച്ച് ബാക്കി ഭാഗം താന്‍ മമ്മൂട്ടിയോട് പറഞ്ഞിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. അതൊക്കെ ലോക്ക്ഡൗണ്‍ കാലത്ത് എന്നേക്കുമായി നിര്‍ത്താമെന്ന് തീരുമാനിച്ചു വെന്ന് ഇന്നസെന്റ് ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്.
