Entertainment

അവസരത്തിനായി വഴങ്ങി കൊടുക്കുന്ന രീതി മലയാളത്തിൽ നേരത്തെ തന്നെ ഉണ്ടെന്ന് വൈശാലിയിലെ നായിക

രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളത്തിന് പ്രിയങ്കരിയായി മാറിയ നടിയാണ് സുപര്‍ണ ആനന്ദ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഞാന്‍ ഗന്ധര്‍വ്വനും വൈശാലിയും ഒരിക്കലും മറക്കാനാവാത്ത കഥയും കഥാപാത്രങ്ങളുമാണ് പ്രേക്ഷകര്‍ക്ക് തന്നത്. രണ്ടിലും സുപര്‍ണ ആയിരുന്നു നായിക. ഒടുവില്‍ വൈശാലി സിനിമയിലെ നായകനെ താരം വിവാഹവും കഴിച്ചു. എന്നാല്‍ പിന്നീട് വേര്‍പിരിഞ്ഞു. സുപര്‍ണ അധിക കാലം സിനിമയില്‍ ഉണ്ടായിരുന്നില്ല.

അച്ഛന്റെ മരണ ശേഷമാണ് സുപര്‍ണ സിനിമയില്‍ നിന്നും പിന്‍വാങ്ങിയത്. ഡല്‍ഹിയില്‍ ബിസിനസ് നടത്തി വരുന്ന താരമിപ്പോള്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം സന്തുഷ്ട ജീവിതം നയിക്കുകയാണ്. താരം സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍. മലയാളത്തില്‍ നല്ല അവസരമ കിട്ടിയാല്‍ തിരികെ വരുമെന്ന താരം വെളിപ്പെടുത്തുന്നു.

സ്ത്രീ പ്രാധാന്യമുള്ള വേഷത്തിലേക്ക് അഭിനയിക്കാനാണ് താല്പര്യമെന്നാണ് സുപര്‍ണ പറയുന്നത്. കാസ്റ്റിംഗ് കൗച്ചിങ്ങിനെക്കുറിച്ചും താരം പറഞ്ഞു. കാസ്റ്റ് കൗച്ചിങ്ങ് എന്നത് ഇക്കാലത്തല്ല മറിച്ച് താന്‍ അഭിനയ ജീവിതം തുടങ്ങിയ സമയത്തും ഇതൊക്കെ സിനിമയില്‍ ഉണ്ടായിരുന്നുവെന്ന് സുപര്‍ണ വെളിപ്പെടുത്തുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top