Entertainment

“അവളുടെ കാതുകുത്തിയാളെ തൂക്കിയെടുത്ത് ഇടിക്കണം എന്ന് തോന്നിയിട്ടുണ്ട്” മകളെ കുറിച്ച് വാചാലൻ ആയി പൃഥിരാജ്‌

പ്രിത്വിരാജ് എന്ന നടനെ ആളുകൾ എല്ലാം ഹൃദയത്തിൽ ആണ് കൊണ്ടു നടക്കുന്നത്. ഒരിക്കൽ അഹങ്കാരി എന്ന് വിളിച്ചവരെ കൊണ്ട് തന്നെ രാജുവേട്ടാ എന്ന് വിളിപ്പിച്ച ആൾ ആണ് പ്രിത്വിരാജ്. നിലപാടുകളുടെ രാജകുമാരനു ആരാധകനർ നിരവധി ആണ്. ആരാധകർക്ക് അയാൾ രാജുവേട്ടൻ ആണ്.
നടനായും നിർമ്മാതാവായും സംവിധായകനായും ഒക്കെ മലയാള സിനിമയിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച യുവ താരമാണ് പൃഥ്വിരാജ്. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലും തന്റെ സാന്നിധ്യവും കഴിവും ഒക്കെ തെളിയിച്ചിട്ടുണ്ട് താരം. സിനിമയിൽ മാത്രം അല്ല ജീവിതത്തിലും പൃഥ്വിരാജ് ഹിറോ തന്നെ ആണ്.

2002ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം നടത്തിയ ആളാണ് പൃഥ്വിരാജ്. എന്നാൽ സൂപ്പർസ്റ്റാർ പൃഥ്വിരാജ് മകൾ അലംകൃതയുടെ കാര്യത്തിൽ ഒരു താരമൂല്യവും ഇല്ലാത്ത ഒരു സാധാരണ അച്ഛൻ മാത്രം ആണ്.
ജനിച്ചപ്പോൾ മുതൽ അച്ഛനോളം പ്രശസ്തി കൈവരിച്ച താരം ആണ് അലംകൃത എന്ന അല്ലിമോൾ.

ഇപ്പോൾ മകളെ കുറിച്ചു റെഡ് കാർപറ്റ് എന്ന ഒരു എഫ് എം ചാനലിന് നൽകിയ അഭിമുഖത്തിൽതുറന്ന് പറയുക ആണ് ആരാധകരുടെ പ്രിയപ്പെട്ട രാജുവേട്ടൻ.
വാക്കുകൾ ഇങ്ങനെ….

“എന്റെ ഇമോഷണൽ പാർട്ട് നിയന്ത്രിക്കാൻ കഴിയാത്തതാണ്. വിഷമം വന്നാൽ എനിക്ക് നിയന്ത്രിക്കാൻ കഴിയില്ല. അതിനുള്ള മറയാണ് എന്റെ ഗൗരവ മുഖഭാവം. അല്ലിയോടാണ് എന്റെ ഇമോഷണൽ മൂഡ് ഏറ്റവും പ്രകടമാകുന്നത്.

അവളുടെ കാതുകുത്തിയാളെ തൂക്കിയെടുത്ത് ഇടിക്കണം എന്ന് വരെ എനിക്ക് തോന്നിയിട്ടുണ്ട്. എന്നെ അടുത്തറിയാവുന്ന സുഹൃത്തുക്കൾക്ക് എന്നിലെ ഈ സ്വഭാവമറിയാം”

ഇതു പറയുമ്പോൾ പൃഥ്വിരാജ് എന്ന നടനെക്കാൾ ഉപരി മകളുടെ കാര്യത്തിൽ കരുതൽ മാത്രം ഉള്ള ഒരു അച്ഛനെ ആണ് നമ്മുക്ക് കാണാൻ കഴിയുന്നത്.

Most Popular

To Top