Entertainment

അമേരിക്കയില്‍ മിനി സ്‌കര്‍ട്ട് ഇട്ട് നടന്നാലും കുഴപ്പമില്ല, ഇവിടെ അത്തരം വസ്ത്രം ധരിച്ചാല്‍ തുറിച്ചുനോട്ടമാണ്; പത്മപ്രിയ

കാഴ്ച്ച എന്ന സിനിമയിലൂടെ മലയാള സിനിമയിലേയ്ക്ക് കാലെടുത്ത് വച്ച താരമാണ് പത്മപ്രിയ. പിന്നീട് കുറെ മലയാള സിനിമകളില്‍ താരം അഭിനയിച്ചു.

അതിന് പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ പല തെന്നിന്ത്യന്‍ സിനിമകളിലും പത്മപ്രിയ തന്റെ അഭിനയം വ്യാപിപ്പിച്ചു. ഗുജറാത്ത് സ്വദേശിയായ താരം ഇപ്പോള്‍ സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് അമേരിക്കയില്‍ ഉന്നത വിദ്യഭ്യാസം നടത്തുകയാണ്.

അമേരിക്കന്‍ ജീവിതത്തെക്കുറിച്ച് താരമിപ്പോള്‍ തുറന്ന് പറയുകയാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയില്‍ പോയപ്പോള്‍ താന്‍ വലിയ സ്വാതന്ത്രം അനുഭവിക്കുന്നുണ്ട് പത്മപ്രിയ പറയുന്നു.

അമേരിക്കന്‍ ജീവിത ശൈലി തന്നെ ശരിക്കും സ്വാധീനിച്ചുവെന്നും ഇവിടെ സിനിമയെക്കാള്‍ ഗ്ലാമറസ് ആയി വസ്ത്രം ധരിച്ചാലും ആരും തുറിച്ച് നോക്കാനില്ലെന്നും മിനി സ്‌കര്‍ട്ടിട്ട് നടന്നാലും ആരും മോശമായി ഒന്ന് നോക്കില്ലെന്നും പത്മപ്രിയ പറഞ്ഞു.

അവിടെ ക്ലാസ് റൂം പഠനമല്ല സെല്‍ഫ് ഡിസ്‌ക്കവറി പ്രോസസ് ആണ് നടക്കുന്നതെന്നും ശരിക്കും എന്‍ജോയി ആയുള്ള ജീവിതമാണ് അമേരിക്കയിലെതെന്നും പത്മപ്രിയ പറഞ്ഞു.

Most Popular

To Top