Entertainment

അമിതവണ്ണം ഉള്ള കാലഘട്ടം നന്നായി അലട്ടിയിരുന്നു.വൈകാരികമായി തളർന്നു പോയിരുന്നു.തുറന്നു പറഞ്ഞു പരിണീതി ചോപ്ര.

ലക്ഷകണക്കിന്‌ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പരിണീതി ചോപ്ര. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളിൽ നായികസാന്നിധ്യം അറിയിച്ചിട്ടുള്ള പരിണീതിക്ക് കേരളത്തിലും ആരാധകർ കുറവല്ല. പരിണീതി ഇപ്പോൾ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ ചർച്ച ആകുക ആണ് .

18ാം വയസിൽ ആദ്യ ചുംബനം നടത്തിയ നടി തന്റെ ആദ്യ ക്രഷ് നടൻ സെയ്ഫ് അലി ഖാൻ ആയിരുന്നു എന്ന് കൂടി തുറന്ന് പറഞ്ഞു. താരത്തിന്റെ പുതിയ സിനിമ ആയ ദ ഗേൾ ഓൺ ദ ട്രെയ്നിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ സിനിമ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചിൽ .

വാക്കുകൾ ഇങ്ങനെ…”സത്യത്തിൽ ഞാൻ ഡേറ്റ് ചെയ്തിട്ടില്ല. അതായത് ഈ ക്ലീഷേ ഡേറ്റുകൾ. വീട്ടിലേക്ക് വരൂ, നമുക്ക് അടിച്ച് പൊളിക്കാം, ടി വി കാണാം, ഭക്ഷണം പുറത്ത് നിന്ന് ഓർഡർ ചെയ്യാം. ഇതായിരുന്നു എന്റെ ആശയത്തിലെ ഡേറ്റിങ്.”

സിനിമമേഖലയിൽ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത താരത്തിന്റെ കാലത്തെ കുറിച്ചും പരിണീതി മനസ് തുറന്നിരുന്നു.
അമിതവണ്ണം കൊണ്ട് വേദനിച്ചിരുന്ന സമയം ആയതുകൊണ്ടാണ് പരിണീതിക്ക് കോളേജ് കാലം എല്ലാവരെയും പോലെ പ്രിയപ്പെട്ട കാലം ആകാതെ പോയത് .

അമിതവണ്ണം ഉള്ളതിനാൽ ആരോഗ്യവതിയായിരുന്നില്ല താൻ എന്നാണ് പരിനീതി പറയുന്നത്. അന്നത്തെ ചിത്രങ്ങൾ പോലും ഇപ്പോഴും ഭയപ്പെടുത്തുന്നത് ആണ് എന്നായിരുന്നു പരിണീതി തുറന്ന് പറഞ്ഞത് . വണ്ണം അധികരിച്ചു നിന്ന ആ കാലം ജീവിതത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കാറുണ്ട് എന്നും താരം വ്യക്തമാക്കി.

ഇന്ന് താൻ ആരോഗ്യത്തിനും ജീവിതത്തിനും ഒരുപാട് പ്രാധാന്യം കൊടുക്കുന്നു . അമിതവണ്ണം അലട്ടിയിരുന്ന കാലത്തിൽ പലപ്പോഴും താൻ വൈകാരികമായി ഏറെ തകർന്നു പോയിരുന്നു . ബി ടൗണിലേക്ക് വരും മുമ്പ് എൺപത്തിയാറു കിലോ ഭാരമുണ്ടായിരുന്നു .

നിരന്തരം ആയ ഡയറ്റും വർക്കൗട്ടും പാലിച്ചത് മൂലം ഇരുപത്തിയെട്ടു കിലോയോളം ഭാരം കുറയ്ക്കാൻ താരത്തിനു കഴിഞ്ഞു.

Most Popular

To Top