Entertainment

അഭിനയം മാത്രം അല്ല, നല്ല വ്യക്തിത്വം കൂടെ ഉള്ളത് കൊണ്ട് ആണ് മമ്മൂട്ടി തന്റെ ഇഷ്ടനായകൻ ആയതു എന്ന് മാമാങ്കം നായിക പ്രാചി!

മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് പ്രാചി തെഹ്‌ലാന്‍. താരമിപ്പോള്‍ മലയാളത്തില്‍ തന്റെ ഇഷ്ടതാരങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ്.

ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍പദവി വഹിച്ചശേഷമാണ് താരം മലയാള സിനിമയില്‍ നായികയായെത്തുന്നത്. മലയാളത്തിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട നടന്‍മാര്‍ മമ്മൂട്ടി, ടോവിനോ തോമസ്, പൃഥ്വിരാജ് എന്നിവരാണെന്നാണ് പ്രാചി പറയുന്നത്.

അഭിനയം മാത്രമല്ല, ഇവര്‍ നല്ല വ്യക്തിത്വം കൂടി ഉള്ളവരാണെന്നും അതും തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറയുന്നു. 1993 ൽ ഡൽഹിയിൽ ജനനം. സ്റ്റാർ പ്ലസിലെ ഒരു സീരിയൽ വഴി ആണ് അഭിനയത്തിലേക്കുള്ള രംഗപ്രവേശനം.

2017ൽ ഇറങ്ങിയ അർജൻ എന്ന പഞ്ചാബി സിനിമയിലൂടെ സിനിമ ലോകത്തേക്ക് കാൽ ഉറപ്പിച്ചു.

54മാതു നാഷണ ഗെയിംസിൽ ഗോൾഡ് മെഡൽ വിന്നർ കൂടെ ആണ് താരം. 2011-ലെ സൗത്ത് അസിനെ ബീച്ച് ഗെയിംസിൽ ഇന്ത്യയെ വിജയത്തിലേക്കു എത്തിച്ച ക്യാപ്റ്റിൻ എന്ന പ്രേതെകതയും ഈ നടിക്ക് സ്വന്തം.

Most Popular

To Top