Entertainment

അന്ന് റോഡ് റോളറിൽ വെള്ളമൊഴിക്കലായിരുന്നു ജോലി, ഇന്ന് അതെ സ്ഥലത്തെ സിഐയായി: അനുഭവകുറ്റിപ്പുമായി സിഐ കൃഷ്ണൻ

വളരെ പരിമിതിക്കുള്ളില്‍ നിന്ന് വളര്‍ന്ന് കഷ്ട്ടപ്പെട്ട് പിന്നീട് സമൂഹത്തില്‍ മുന്‍പന്തിയിലെത്തുന്ന നായകന്‍മാരുടെ കഥകള്‍ സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. അത്തരമൊരു കഥയിലെ നായകനായി വന്നിരിക്കുകയാണ് ഒരു പോലീസുകാരന്‍. വളരെ കഷ്ട്ടപ്പെട്ടാണ് കൃഷ്ണന്‍ എന്ന കുട്ടി പഠിച്ചത്. സാമ്പത്തിക പരാധീനതകള്‍ കൊണ്ട് പല പണികളും ചെയ്താണ് പഠനം നടത്തിയിരുന്നത്. ടാറിങ്ങ് പണിക്ക് പോയി പഠിച്ചിരുന്ന കാലം ആ യുവാവിന് ഉണ്ടായിരുന്നു.

ഒടുവില്‍ തന്റെ ആഗ്രഹം പോലെ ഒരു സര്‍ക്കിള്‍ ഇന്‍സ്പ്‌കെടറായി പഠനകാലത്ത് റോഡ് പണി ചെയ്ത സ്ഥലത്ത് പോലീസ് വണ്ടിയില്‍ വന്നിറങ്ങിയ നിമിഷം വളരെ വലുതാണെന്ന് അദ്ദേഹത്തിനറിയാം.

ഒരുപാട് കഷ്ടപ്പെട്ട് വിയര്‍പ്പൊഴുക്കിയ റോഡിലൂടെ ഇന്ന് പോലീസ് യൂണിഫോമില്‍ അതും സി ഐ ലെവലില്‍ വാഹനത്തില്‍ പോലുമ്പോള്‍ ഒരു അഭിമാനിക്കുന്നുവെന്ന് കൃഷ്ണന്‍ പറയുന്നു. അന്ന് ടാറിങ് ചെയ്യുമ്പോള്‍ റോളറില്‍ വെള്ളമൊഴിക്കലായിരുന്നു തന്റെ ജോലിയൊന്നും കൃഷ്ണന്‍ പറയുന്നു.ഫെയ്‌സ് ബുക്കിലൂടെയാണ് അദ്ദേഹം തന്റെ കഥ പങ്ക്ു വച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top