Entertainment

‘അന്ന് ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു’ആദ്യ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ച് കനിഹ

മലയാളികളുടെ പ്രിയ താരമാണ് കനിഹ. നിരവധി ചിത്രങ്ങളില്‍ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. താരമിപ്പോള്‍ സോഷ്യല് മീഡിയയില്‍ തന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ്. ആരാധകര്‍ വന്‍ സ്വീകരണമാണ് കനിഹയുടെ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

പതിനെട്ട് വയസുള്ളപ്പോള്‍ മിസ് ചെന്നൈ മത്സരത്തില്‍ പങ്കെടുക്കാനായി എടുത്ത ചിത്രമാണ് താരമിപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ‘എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍, മിസ് ചെന്നൈ മത്സരത്തിനായുള്ള എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു.

അന്ന് ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതും, മേക്കപ്പും, മുടി പുതിയരീതിയില്‍ കെട്ടുന്നതെല്ലാം ആദ്യമായായിരുന്നു. എന്നാല്‍ അപ്പോഴും സ്വാഭാവികമായും എന്നിലേക്ക് വന്നത് എന്റെയാ പുഞ്ചിരിയായിരുന്നു. എല്ലാ ആദ്യാനുഭവങ്ങളും എപ്പോഴും പ്രത്യേകതയുള്ളതാകണമെന്നില്ല.

ആദ്യമായി ഒരു കാറോടിക്കുന്നത്, ആദ്യത്തെ ചുംബനം, ആദ്യത്തെ ക്രഷ്, ആദ്യത്തെ ശമ്പളം, ആദ്യത്തെ ജോലി, അങ്ങനെ പലതും. നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആ ഓര്‍മ്മകള്‍ മുറുകെപിടിച്ച് പുഞ്ചിരിക്കുക. അത് പങ്കിടുന്നത് മൂല്യമുള്ളതാണ് എന്ന തോന്നുന്നെങ്കില്‍ എന്നോടുംകൂടെ പറയുക.

തീര്‍ച്ചയായും അവ ഞാന്‍ വായിക്കും’ എന്ന കുറിപ്പോടെയായിരുന്നു താരം ആ ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിന് ഒത്തിരി കമന്റും ലൈക്കുമൊക്കെ ലഭിച്ചു. കമന്റു ചെയ്തവര്‍ക്ക് കനിഹ മറുപടിയും നല്‍കി. നിങ്ങള്‍ വളരെ സുന്ദരിയായിരിക്കുന്നു എന്ന് അഹാനയും ചിത്രത്തിന് കമന്റിട്ടിട്ടുണ്ട്.

Most Popular

To Top