Entertainment

അതേ, ഇതൊരു മലയാളിയാണ്; ദുബായിൽ കോടികൾ കൊണ്ട് എത്തിക്കുന്ന തൃശൂര്‍ സ്വദേശി!

ദുബായിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഭാഗ്യനറുക്കെടുപ്പായ എമിറേറ്റ്‌സ് ലോട്ടോയുടെ അവതാരിക മലയാളിയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എങ്കില്‍ കേട്ടോളൂ. അവിടെയും മലയാളി തന്നെയാണ് താരം. തൃശൂര്‍ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകള്‍ ഐശ്വര്യ അജിതാണ് എമിറേറ്റ്‌സ് ലോട്ടോയുടെ അവതാരിക. ഐശ്വര്യ വളര്‍ന്നത് ദുബായിലായിരുന്നു. പിന്നീട് നാട്ടിലെത്തി എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.

വീണ്ടും യുഎഇയില്‍ തിരിച്ചെത്തി ടെലിവിഷന്‍ ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. പല സിനിമകളിലും അഭിനയിച്ച ഐശ്വര്യ യുഎഇയിലെ അറിയപ്പെടുന്ന മോഡലും അവതാരകയും സംരംഭകയുമാണ്. എമിറേറ്റ്‌സ് ലോട്ടോയുടെ സമ്മാനങ്ങള്‍ പലപ്പോഴും ഇന്ത്യക്കാര്‍ക്കാണ് അടിക്കാറുള്ളത്.

കൂടുതലും മലയാളികള്‍ക്കാണ് ഭാഗ്യം തേടിയെത്തുന്നത്. അതുകൊണ്ട് തന്നെ ഇംഗ്ലീഷും മലയാളവും ഹിന്ദിയും കൈകാര്യം ചെയ്യാനറിയാവുന്ന മലയാളിയെ തന്നെ അവതാരികയായി എമിറേറ്റ്‌സ് ലോട്ടോ അധികൃതര്‍ തെരഞ്ഞെടുത്തു. പ്രമുഖ അവതാരകനും ടെലിവിഷന്‍ വ്യക്തിത്വവുമായ വിസാം ബ്രെഡ് ലിയാണ് എമിറേറ്റ്‌സ് ലോട്ടോയില്‍ ഐശ്വര്യയോടൊപ്പമുള്ളത്.

‘മലയാളം എന്റെ മൂന്നാം ഭാഷയാണെന്ന് ഇപ്പോള്‍ പറയുകയാണ്. ഒരു ചാനലിനോടാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഇംഗ്ലീഷാണ്. രണ്ടാമത് ഹിന്ദിയും. മൂന്നാമതായാണ് മലയാളം സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ടാണ് മൂന്നാം ഭാഷയെന്ന് പറഞ്ഞത്. എങ്കിലും മലയാളത്തോട് നിറഞ്ഞ സ്‌നേഹം തന്നെയാണ് എമിറേറ്റ്‌സ് ലോട്ടോയുടെ അവതാരികയായി തന്നെ തിരഞ്ഞെ ടുത്തപ്പോള്‍ വളരെയധികം സന്തോഷം തോന്നിയെന്നും എമിറേറ്റ്‌സ് ലോട്ടോയിലും മലയാളികള്‍ക്ക് ഭാഗ്യം ലഭിക്കുന്നുണ്ട്.

Also Read: സംവിധായകൻ വൈരാഗ്യത്തോടെ എന്നെ കൊണ്ട് ആ രംഗം പല തവണ ചെയ്യിപ്പിച്ചു! ഇത് കണ്ട മമ്മൂട്ടിയും; ദുരനുഭവം വെളിപ്പെടുത്തി ചിത്ര

അതുകൊണ്ട് തന്നെ ഹൃദയം കൊണ്ടാണ് ഞാന്‍ ആ വേദിയില്‍ സംസാരിക്കുന്നതെന്നും ഓരോ ആഴ്ചയും ആളുകളുടെ ജീവിത ത്തില്‍ സൗഭാഗ്യമുണ്ടാകുന്നതിന് സാക്ഷിയാകാന്‍ സാധിക്കു ന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും പ്രത്യേകിച്ച് സാധാ രണക്കാര്‍ക്ക് ഭാഗ്യം ലഭിക്കുമ്പോള്‍ കൂടുതല്‍ സന്തോഷം ഉണ്ടെന്നും ഐശ്വര്യ പറഞ്ഞു.

Most Popular

To Top