Entertainment

അതിസുന്ദരി ആയി മീനാക്ഷി..

ബാലതാരം എത്തി ഇപ്പോൾ അവതാരിക ആയി തിളങ്ങുന്ന കൊച്ചു സുന്ദരി ആണ് മീനാക്ഷി. അഭിനയിച്ച ചിത്രങ്ങളിൽ ഒക്കെ മികച്ച അഭിനയം ആയിരുന്നു ഈ കുഞ്ഞു സുന്ദരി കാഴ്ച വച്ചത്. അമർ അക്ബർ അന്തോണി എന്നാ ചിത്രത്തിലെ താരത്തിന്റെ അഭിനയം അഭിനന്ദനം അർഹിക്കുന്നത് ആയിരുന്നു. അടുത്ത കാലത്ത് ഒരു ഷോർട് ഫിലിമിലും താരം എത്തിയിരുന്നു.ഇപ്പോൾ കുഞ്ഞു പ്രതിഭകൾ മാറ്റുരയ്ക്കുന്ന top സിംഗർ വേദിയിൽ മികച്ച അവതരണമികവുമായി എത്തിയിരിക്കുക ആണ് താരം.

ഒപ്പം എന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ച വച്ചത്. ചിത്രത്തിലെ താരം അഭിനയിച്ച മിന്നിങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ശ്രെദ്ധേയമായിരുന്നു.അതുപോലെ മോഹൻലാൽ എന്ന ചിത്രത്തിൽ മഞ്ജുവാര്യർ അഭിനയിച്ച കഥാപാത്രത്തിന്റെ ബാല്യ കാലം അഭിനയിച്ചത് മീനാക്ഷി ആയിരുന്നു.നീളൻ മുടിയും കുഞ്ഞു മറുകും കിലുക്കാംപെട്ടി പോലെ ഉള്ള ശബ്ദവും ഒക്കെ ഉള്ള മീനാക്ഷിയെ ആളുകൾക്ക് ഒരുപാട് ഇഷ്ട്ടം ആണ്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് മീനാക്ഷി.ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും ഒക്കെ ആയി താരം ഇൻസ്റ്റാഗ്രാമിൽ എത്താറുണ്ട്. അത്തരത്തിൽ പുതുതായി താരം പങ്കുവച്ച ഒരു ചിത്രം ആണ് ഇപ്പോൾ ജനശ്രെദ്ധ നേടുന്നത്.കറുത്ത വസ്ത്രത്തിൽ നീളൻ മുടി അഴിച്ചിട്ടു അതിസുന്ദരി ആയാണ് താരം പ്രത്യക്ഷപ്പെടുന്നത്.
താരം അതിസുന്ദരി ആയാണ് ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. മികച്ച പ്രതികരണം ആണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.

Most Popular

To Top