Entertainment

അച്ഛന്റെ ഓര്‍മ്മദിനത്തില്‍ മധു വാര്യര്‍ പങ്കുവെച്ച ഓര്‍മ്മചിത്രം വൈറല്‍ ; അച്ഛന്റെ ഒക്കത്തിരുന്ന് മധു വാര്യരും, മഞ്ജു വാര്യരും

നടനും സംവിധായകനുമായ മധു വാര്യര്‍ അച്ഛന്റെ ഓര്‍മ്മദിനത്തില്‍ പഴയകാല ഓര്‍മ്മചിത്രം പങ്കുവെച്ചു. താരം പങ്കുവെച്ചത് അച്ഛന്റെ ഒക്കത്ത് ഇരിക്കുന്ന മധുവിന്റെയും മഞ്ജുവിന്റെയും കുട്ടിക്കാല ചിത്രമാണ്. 2018 ജൂണ്‍ 10-ിനാണ് ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മധുവിന്റെയും മഞ്ജുവിന്റെയും അച്ഛന്‍ മാധവ വാര്യര്‍ അന്തരിച്ചത്.

ഇപ്പോള്‍ സംവിധായക രംഗത്തേക്കും നടനായി സിനിമയില്‍ എത്തിയ മധു വാര്യര്‍ ചുവടു വെച്ചിരിക്കുകയാണ്. മധുവിന്റെ സംവിധായക – അരങ്ങേറ്റം സഹോദരി മഞ്ജു വാര്യരെ നായികയാക്കി ഒരുക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിലൂടെയാണ്. ബിജു മേനോനാണ് മഞ്ജു വാര്യര്‍ നിര്‍മ്മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായ ‘ലളിതം സുന്ദരത്തി’ല്‍ നായകന്‍.

ചിത്രം നിര്‍മ്മിക്കുന്നത് മഞ്ജു വാര്യരും, സെഞ്ച്വറി പ്രൊഡക്ഷന്‍സും കൂടിയാണ്. പ്രമോദ് മോഹന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഛായാഗ്രഹണം ചെയ്യുന്നത് പി സുകുമാര്‍ ആണ്. സംഗീതം ഒരുക്കുന്നത് ബിജിബാലാണ്. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top